ബംഗളൂരു: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ തിയേറ്ററുകളിലും സ്കൂളുകളിലും കോളജുകളിലും ആണ് മാസ്ക് നിര്‍ബന്ധമാക്കുന്നത്.പുതുവര്‍ഷാഘോഷം നടക്കുന്ന സാഹചര്യത്തിലാണ് പബുകള്‍, മാളുകള്‍,സിനിമ തിയേറ്റര്‍,സ്കൂളുകള്‍,കോളജുകള്‍ എന്നിവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നത്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണിതെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.തിങ്കളാഴ്ച ഇന്ത്യയില്‍ 196 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3428 ആയി. ഈ കേസുകളെല്ലാം ബി.എഫ് 7 വകഭേദത്തില്‍ പെട്ടതാണ്.ചൈന,ജപ്പാന്‍,ദക്ഷിണകൊറിയ, ഹോങ്കോങ്,തായ്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയിരുന്നു.
ക്രിസ്മസിന് മലയാളി കുടിച്ചത് 229.80 കോടിയുടെ മദ്യം; കൊല്ലം മുന്നില്‍
കേരളത്തില്‍ ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ അധിക മദ്യം ഇക്കുറി ക്രിസ്മസിന് വിറ്റഴിച്ചു.ഡിസംബര്‍ 22, 23, 24 തീയതികളില്‍ സംസ്ഥാനത്ത് വില്‍പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ വില്‍പന 215.49 കോടിയായിരുന്നു.
റം ആണ് വില്‍പനയില്‍ മുന്നില്‍. ക്രിസ്മസ് ദിനത്തില്‍ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യമാണ്.കഴിഞ്ഞ വര്‍ഷം ഇതേദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ട്ലറ്റാണ് വില്‍പനയില്‍ മുന്നില്‍. 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്ലറ്റ്. ഇവിടെ 65.07ലക്ഷം രൂപയുടെ മദ്യം വിറ്റു. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വില്‍പ്പന 61.49 ലക്ഷം.