മംഗ്ളുറു: രണ്ടര വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ദമ്ബതികളെ ഒരു സൂചനയുമില്ലാതെ കാണാതായതായി പരാതി.സംഭവത്തില്‍ പടുബിദ്രി പൊലീസ് കേസെടുത്തു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഉഡുപിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നന്ദികൂര്‍-അഡ്‌വെയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ റിയാസ് (28), ശിഫ ശെയ്ഖ് (25) എന്നിവരെ ഓഗസ്റ്റ് ഒന്ന് മുതല്‍ കാണാനില്ലെന്നാണ് പരാതി.
മണിപാലിലെ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലിക്കാരനായിരുന്നു റിയാസ്. ശിഫയുടെ മാതാപിതാക്കള്‍ വിവാഹത്തിന് മുമ്ബ് മരിച്ചിരുന്നു. ബിഎഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ശിഫ മാതാപിതാക്കളുടെ മരണത്തോടെ പഠനം മതിയാക്കി റിയാസിനെ വിവാഹം കഴിക്കുകയായിരുന്നു.
അടുത്തിടെ ദമ്ബതികള്‍ ശിവമോഗയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് രണ്ടര വയസുള്ള ഇവരുടെ കുഞ്ഞും മരിച്ചിരുന്നു.റിയാസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ശിഫ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.