Home തിരഞ്ഞെടുത്ത വാർത്തകൾ അവള്‍ മറ്റൊരു മതത്തില്‍ പെട്ടവളാണ്, ഞങ്ങള്‍ മുസ്ലീം ജാട്ടുകളാണ്, ഇത് ഭാവിയില്‍ കുടുംബപ്രശ്നങ്ങള്‍ സൃഷ്ടിക്കും; മൊണാലിസയുടെ വിവാഹത്തെ എതിര്‍ത്ത് വരന്റെ വീട്ടുകാരും

അവള്‍ മറ്റൊരു മതത്തില്‍ പെട്ടവളാണ്, ഞങ്ങള്‍ മുസ്ലീം ജാട്ടുകളാണ്, ഇത് ഭാവിയില്‍ കുടുംബപ്രശ്നങ്ങള്‍ സൃഷ്ടിക്കും; മൊണാലിസയുടെ വിവാഹത്തെ എതിര്‍ത്ത് വരന്റെ വീട്ടുകാരും

by ടാർസ്യുസ്

കുംഭമേളയില്‍ വൈറലായ മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം വലിയ വിവാദത്തിലേക്ക് വഴിമാറുകയാണ്. പെണ്‍കുട്ടിയുടെ വിവാഹത്തില്‍ എതിർപ്പ് പ്രകടിപ്പിച്ച്‌ പിതാവ് രംഗത്തെത്തിയതിന് പിന്നാലെ ഫർമാൻ ഖാന്റെ കുടുംബവും വിവാഹത്തിനെ അനുകൂലിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.ഇതോടെ കേരളത്തിലെ മന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹം വലിയ വിവാദത്തിലേക്ക് നീങ്ങുകയാണ്.ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ഫർമാൻ ഖാൻ തന്റെ വിവാഹത്തെക്കുറിച്ച്‌ കുടുംബത്തെ മുൻകൂട്ടി അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഫർമാന്റെ പിതാവ് ജാഫർ അലി വ്യക്തമാക്കി. ഭാവിയില്‍ ഇത് കുടുംബത്തിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. “അവള്‍ മറ്റൊരു മതത്തില്‍ പെട്ടവളാണ്, ഞങ്ങള്‍ മുസ്ലീം ജാട്ടുകളാണ്. ഇത് ഭാവിയില്‍ കുടുംബപ്രശ്നങ്ങള്‍ സൃഷ്ടിക്കും.”- അദ്ദേഹം പറഞ്ഞു.”ഈ വിവാഹത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഫർമാൻ ഇതിനെക്കുറിച്ച്‌ ഒരിക്കലും ഞങ്ങളോട് പറഞ്ഞിട്ടില്ല,” എന്നാണ് കുടുംബത്തിന്റെ നിലപാട്. ഫർമാന്റെ സഹോദരൻ ഷമാദും സമാനമായ പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് വിവാഹവിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.മാർച്ച്‌ 11 ന് തിരുവനന്തപുരത്തെ അരുമാനൂരിലെ നൈനാർ ക്ഷേത്രത്തില്‍ വെച്ച്‌ മൊണാലിസ ഭോസ്ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലെ വിഹാഹം മന്ത്രി വി. ശിവകുട്ടിയുടെ സാന്നിധ്യത്തില്‍ നടന്നിരുന്നു. ദമ്പതികളെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിവാഹം ശ്രദ്ധ പിടിച്ചുപറ്റിയത്.മറ്റുവശത്ത്, മൊണാലിസയുടെ കുടുംബവും ഈ വിവാഹത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മകളെ അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് കൂട്ടിക്കൊണ്ടുപോയതെന്ന് കരുതിയതാണെന്നും, ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചില്ലെന്നും പിതാവ് ജയ്സിംഗ് ഭോസ്ലെ വ്യക്തമാക്കി.മാർച്ച്‌ 11ന് തിരുവനന്തപുരത്തെ അരുമാനൂരിലെ നൈനാർ ക്ഷേത്രത്തില്‍ വെച്ച്‌ മന്ത്രി വി. ശിവകുട്ടിയുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. തുടർന്ന് ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിഷയം വലിയ ചർച്ചയായി. ഫർമാന്റെ സ്വദേശമായ പാല്‍റ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും വിവാഹം ഇപ്പോള്‍ പ്രധാന ചർച്ചാവിഷയമായി തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group