മംഗളൂരു: വധുവിന്റെ വീട്ടിലേക്ക് വരനെ വേഷം കെട്ടിച്ചും ആഭാസനൃത്തം ചെയ്യിപ്പിച്ചും കൊണ്ടുവന്ന സംഭവത്തില്‍ വരനും സുഹൃത്തുകള്‍ക്കുമെതിരേ പൊലീസ് കേസെടുത്തു. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ച് എന്ന് ആരോപിച്ച് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് മലയാളിയായ വരനും സുഹൃത്തുകള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കാസര്‍കോട് ഉപ്പളയിലെ വരന്റെ വീട്ടില്‍ നിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു വരനെ ഇത്തരത്തില്‍ വേഷം കെട്ടിച്ചത്. വരന്റെ ശരീരം മുഴുവന്‍ ചായം പൂശുകയും കൊറഗജ്ജ വേഷം അണിയിപ്പിക്കുകയുമായിരുന്നു. രാത്രി വരന്‍ പോകുന്ന ചടങ്ങിനിടെ നടന്ന ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി. ഇതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ പരാതിപ്പെടുകയും കര്‍ണാടക പൊലീസ് കേസെടുക്കുകയുമായിരുന്നു