ബംഗളൂരു: വൈവാഹിക വെബ്സൈറ്റുകള്‍ വഴി പരിചയപ്പെടുന്ന സ്ത്രീകളെ വിവാഹശേഷം പണവും ആഭരണങ്ങളും കവര്‍ന്ന് കബളിപ്പിക്കുന്ന മലയാളിക്കെതിരെ മൈസൂരുവിലും കേസ്.33 കാരനായ സുനീഷ് പിള്ളക്കെതിരെ ഭാര്യയും മൈസൂരു സ്വദേശിയുമായ പ്രീതി സിങ് (34) സ്ത്രീധന പീഡന പരാതിയും ബംഗളൂരു യെലഹങ്ക സ്വദേശിനിയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ 40 കാരി വഞ്ചനാകേസും നല്‍കി. സുനീഷ് പിള്ളക്കെതിരെ നിലവില്‍ കേരളത്തിലും ബംഗളൂരുവിലും ഹൈദരാബാദിലും കേസുണ്ട്.
ഭര്‍ത്താവില്‍നിന്ന് 10 വര്‍ഷം മുമ്ബ് വേര്‍ പിരിഞ്ഞ യെലഹങ്ക സ്വദേശിനിക്ക് 12 വയസ്സായ മകനുണ്ട്. വൈവാഹിക വെബ്സൈറ്റ് വഴി പരിചയപ്പെട്ട സുനീഷ് ബിസിനസുകാരനെന്നു പരിചയപ്പെടുത്തിയാണ് ഇവരോട് അടുക്കുന്നത്. താനും വിവാഹമോചനം നേടിയതാണെന്നും വിദേശ രാജ്യങ്ങളില്‍നിന്ന് പഴവും പച്ചക്കറിയും ഇറക്കുമതി ചെയ്യുന്ന എ.ഐ.ജി.എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനി നടത്തുകയാണെന്നും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചു. കഴിഞ്ഞ ജനുവരി 20 ന് ബംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇരുവരും ആദ്യം കാണുന്നത്.
താന്‍ ഖത്തറടക്കമുള്ള രാജ്യങ്ങളിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോവുകയാണെന്നും വൈകാതെ മടങ്ങിവരുമെന്നും അറിയിച്ചു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി മാര്‍ച്ച് മൂന്നിന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് 55 ലക്ഷം രൂപ യുവതിയില്‍നിന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സുനീഷ് ധനികയും വിവാഹമോചിതയുമായ മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുത്തതായും യുവതി മനസ്സിലാക്കി.
മറ്റൊരു സ്ത്രീയെ കേരളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് ഏപ്രില്‍ 27ന് വിവാഹം ചെയ്തതായും ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോവലുമായി ബന്ധപ്പെട്ട് തൃശൂര്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലും വിവാഹമോചിതയെ വഞ്ചിച്ചതിന് തെലങ്കാന രായദുര്‍ഗ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ഇത് യുവതി തിരിച്ചറിഞ്ഞതോടെ യെലഹങ്ക പൊലീസില്‍ ജൂണ്‍ നാലിന് വഞ്ചനാകേസ് നല്‍കി.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29നാണ് മൈസൂരുവില്‍ പ്രീതി സിങ് പരാതി നല്‍കിയത്.സുനീഷിന്റെ മാതാപിതാക്കളായ സോമന്‍ പിള്ള, ഉമ എന്നിവരെയും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. തന്നെ സുനീഷ് വിവാഹം കഴിച്ചതായി കാണിച്ച് ബംഗളൂരു സ്വദേശിനിയായ മേഘ്ന എന്ന യുവതിയും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. പ്രതിക്കായി കേരള, കര്‍ണാടക, തെലങ്കാന പൊലീസുകള്‍ അന്വേഷണം ആരംഭിച്ചു.
ആറു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; ബിജെപിക്ക് നിര്‍ണായകം
ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും.രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമാണ്.
ബിഹാറില്‍ മൊകാമ, ഗോപാല്‍ ഗഞ്ജ്, മഹാരാഷ്ട്രയില്‍ അന്ധേരി ഈസ്റ്റ്, ഹരിയാനയില്‍ ആദംപൂര്‍, തെലങ്കാനയില്‍ മുനുഗോഡെ, ഉത്തര്‍പ്രദേശിലെ ഗോല ഗോകരണ്‍നാഥ്, ഒഡീഷയിലെ ദാംനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് പുറമെ, തെലങ്കാന രാഷ്ട്രസമിതി, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ബിജു ജനതാദള്‍ തുടങ്ങിയവയാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായി മത്സരരംഗത്തുള്ളത്.
ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴു മണ്ഡലങ്ങളില്‍ മൂന്നെണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. രണ്ടെണ്ണം കോണ്‍ഗ്രസിന്റേയും ഓരോന്ന് വീതം ആര്‍ജെഡി, ശിവസേന കക്ഷികളുടേതാണ്. ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍, ഈ മണ്ഡലങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.