ബെംഗളൂരു : മാറത്തഹള്ളിയിലെ ബാഗ്മാനെ ടെക് പാർക്കിൽ തീപിടിത്തം. സോഫ്റ്റ്വെയർ കമ്പനി കത്തിനശിച്ചു, ശനിയാഴ്ച രാത്രി 10 മണിയോടെ സംഭവം.SHAREഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നതെന്ന് സംശയിക്കുന്നു. നിലവിലെ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാൽ, തീ അണയ്ക്കാനെത്തിയഫയർഫോഴ്സിൽ ഒരാൾക്ക് ഗുരുതരമായിപരിക്കേറ്റു.തീഅണയ്ക്കുന്നതിനിടെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണ മഹാദേവപുര ഫയർ സ്റ്റേഷൻ ജീവനക്കാരൻ വിനയ് കുമാറിന് കൈകാലുകൾക്കും തലയ്ക്കും പരിക്കേറ്റു. ഇയാൾ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാറത്തഹള്ളി ഭാഗ്മനെ ടെക് പാർക്കിൽ തീപിടുത്തം ; തീ അണയ്ക്കുന്നതിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന് അപകടം
previous post