ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും മരക്കാര്‍: അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്തായി. ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലായിരുന്നു മോഹന്‍ലാലിന്റെയും സൂര്യയുടെയും ചിത്രങ്ങള്‍ ഇടംപിടിച്ചിരുന്നത്.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് 94മത് അക്കാദമി അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. 276 ചിത്രങ്ങള്‍ക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരിഗണന പട്ടികയില്‍ ഇടം നേടിയിരുന്നത്. അതേസമയം, ഇന്ത്യന്‍ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്