തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടൻ മൻസൂര്‍ അലി ഖാൻ. ചെന്നൈ സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വാര്‍ത്താ കുറിപ്പിലൂടെ നടൻ മാപ്പ് പറഞ്ഞത്.എന്റെ സഹപ്രവര്‍ത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതില്‍ ഞാൻ പരസ്യമായി മാപ്പ് പറയുന്നു.’ എന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.ഡി.ജി.പി ശങ്കര്‍ ജിവാളിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മൻസൂര്‍ അലി ഖാനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) എന്നിവ പ്രകാരം മൻസൂര്‍ അലി ഖാനെതിരേ കേസെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.കേസെടുത്തിന് പിന്നാലെ താൻ മാപ്പ് പറയില്ലെന്ന് നടൻ മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നു.
താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും സമൂഹ മാദ്ധ്യമ പോസ്റ്റുകള്‍ തന്നെ പ്രശസ്തനാക്കി. അതില്‍ സന്തോഷമുണ്ട്. തന്റെ വാര്‍ത്ത വളച്ചൊടിക്കുകയായിരുന്നു എന്നും പറഞ്ഞു . തൃഷയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയിലെ പീഡന രംഗങ്ങള്‍ യഥാര്‍ത്ഥമാണോ എന്നും അദ്ദേഹം ചോദിച്ചു.വിഷയത്തില്‍ സ്വമേധയാ കേസെടുത്ത വനിത കമ്മീഷനെയും മൻസൂര്‍ അലി ഖാൻ വിമര്‍ശിച്ചിരുന്നു. രാജ്യത്ത് സാധാരണ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുമ്ബോള്‍ കമ്മീഷൻ നോക്കുകുത്തിയാണ്. തന്റെ ഭാഗം കേള്‍ക്കാതെയാണ് താരസംഘടനയായ നടികര്‍ സംഘം വാര്‍ത്താക്കുറിപ്പ് ഇറക്കിയത്, നാല് മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കണമെന്നും മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത് വിജയും തൃഷയും അഭിനയിച്ച ലിയോ സിനിമയെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു പരാമര്‍ശം. വിഷയത്തില്‍ മൻസൂര്‍ അലി ഖാനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് നന്നായെന്നും ഇനിയൊരിക്കലും അത് സംഭവിക്കാതെ നോക്കുമെന്നും തൃഷ പ്രതികരിച്ചിരുന്നു.
പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതം,വ്യാജആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീശാന്ത്
എറണാകുളം” ആരോപണങ്ങള്‍ നിഷേധിച് ശ്രീശാന്ത് . പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിlതമാണ് . പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല .വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിലാണ് ശ്രീശാന്ത് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് മറ്റ് പ്രതികള്‍. വെങ്കിടേഷ് കിനിയുടെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്‍റെ കൈയ്യില്‍നിന്ന് വാങ്ങിയെന്ന് സരീഗ് പരാതിയില്‍ പറയുന്നു.
എന്നാല്‍ നിര്‍മാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതില്‍ പങ്കാളിയാക്കാമെന്നും രാജിവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാല്‍ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇതോടെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തത്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കളിക്കുകയാണ് ശ്രീശാന്തിപ്പോള്‍. .പരാതിക്കാരനായ സരീഗുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്ബത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്‍റെ കുടുംബം വിശദീകരിച്ചു.