Home covid19 കര്‍ണാടകയുടെ യാത്രാ നി​യ​ന്ത്ര​ണത്തിനെതിരെ മഞ്ചേശ്വരം എം.എല്‍.എ സുപ്രീംകോടതിയില്‍

കര്‍ണാടകയുടെ യാത്രാ നി​യ​ന്ത്ര​ണത്തിനെതിരെ മഞ്ചേശ്വരം എം.എല്‍.എ സുപ്രീംകോടതിയില്‍

കാസര്‍കോട്: കര്‍ണാടക സര്‍ക്കാറിന്‍റെ അന്തര്‍ സംസ്ഥാന യാത്രാ നി​യ​ന്ത്ര​ണത്തിനെതിരെ ഹരജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്. ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ എം.എല്‍.എ ഹരജി നല്‍കി. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഫലം വേണമെന്ന നിബന്ധന റദ്ദാക്കണം. കേരളത്തില്‍ നിന്നുള്ള ‍യാത്ര സുഗമമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കേ​ര​ള​ത്തി​ല്‍​ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര​ജി​ക​ള്‍ നേരത്തെ കേരള ഹൈ​കോ​ട​തി ത​ള്ളിയിരുന്നു. അ​തി​ര്‍​ത്തി​ക​ട​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്കും മ​റ്റും പോ​കാ​ന്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ര​ട​ക്കം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​റിെന്‍റ ജൂ​ലൈ 31ലെ ​ഉ​ത്ത​ര​വി​നെ​തി​രെ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ, പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​ആ​ര്‍. ജ​യാ​ന​ന്ദ എ​ന്നി​വ​രാണ് കോടതിയെ സമീപിച്ചിരുന്നത്.

വിഷയം​ കേ​ര​ള ഹൈ​കോ​ട​തി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല​ല്ലെ​ന്ന് വി​ല​യി​രു​ത്തിയാണ് ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര​ജി​ക​ള്‍ ത​ള്ളി​യ​ത്. ക​ര്‍​ണാ​ട​ക ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​െന്‍റ ഭാ​ഗ​മാ​യേ കാ​ണാ​നാ​കൂ​വെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. പൂ​ര്‍​ണ​മാ​യ യാ​ത്രാ​വി​ല​ക്ക്​ ഏ​ര്‍​​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​യ​ന്ത്ര​ണം യു​ക്തി​പ​ര​മാ​ണോ അ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ക​ര്‍​ണാ​ട​ക ഹൈ​കോ​ട​തി​യാണെന്നും ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

ക​ര്‍​ണാ​ട​ക സ​ര്‍ക്കാ​റിന്‍റെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ​ന​ല്‍​കു​ന്ന സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക​ളി​ലെ ആ​രോ​പ​ണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group