Home Featured ‘പൊന്നിയിൻ സെൽവൻ 2’ റിലീസ് പ്രഖ്യാപിച്ചു

‘പൊന്നിയിൻ സെൽവൻ 2’ റിലീസ് പ്രഖ്യാപിച്ചു

by കൊസ്‌തേപ്പ്

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാ​ഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്തത് മണിരത്നം ആണ്. സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ആദ്യഭാ​ഗം പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ ‘പൊന്നിയിൻ സെൽവൻ 2’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രം അടുത്തവർഷം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തും. പൊന്നിയിൻ സെൽവൻപൊന്നിയിൻ സെൽവന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് റിലീസ് വിവരം പങ്കുവച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായ് എന്നിവര്‍ ഉള്‍പ്പെടുന്ന ചെറുവീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. 

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാ​ഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിലാണ് ചിത്രത്തിന്‍റെ യഥാർത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം.

അതേസമയം, ഈ വര്‍ഷം കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകള്‍ഈ വര്‍ഷം കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളില്‍ ഒന്ന് കൂടിയാണ് പൊന്നിയിന്‍ സെല്‍വന്‍.  24.25 കോടിയാണ് പിഎസ് 1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ്.  24.25 കോടിയാണ് പിഎസ് 1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ് എന്നാണ് കണക്ക്. കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രമാണ് ഒന്നാം സ്ഥാനത്ത്. 40.50 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് ആകെ നേടിയത്.

കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം, പ്രതിമ തകർത്തു  

മൈസൂരു: ക്രിസ്മസിന് പിന്നാലെ കർണാടകയിലെ മൈസൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസമാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകർന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേർന്നുള്ള സെന്റ് മേരീസ് പള്ളിയിലാണ് ചൊവ്വാഴ്ച അജ്ഞാതർ അക്രമമഴിച്ചുവിട്ടത്. പ്രതിമ ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിച്ചതായും പൊലീസ് പറഞ്ഞു. കുറ്റവാളികളെ പിടികൂടാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മൈസൂരു പൊലീസ് സൂപ്രണ്ട് (എസ്പി) സീമ ലത്കർ പറഞ്ഞു. 

പണപ്പെട്ടിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോയതിനാൽ സംഭവം മോഷണമാണെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ പള്ളിയിൽ എത്തിയപ്പോൾ മൈക്ക് സെറ്റും മുൻവശത്തെ മേശയും പൂച്ചട്ടികളും കേടായ നിലയിൽ കണ്ടെത്തിയതായി പള്ളിയിലെ വൈദികൻ ഫാദർ ജോൺ പോൾ പൊലീസിനോട് പറഞ്ഞു. മറ്റു ചില സാധനങ്ങൾ നശിച്ചതായും അദ്ദേഹം പറഞ്ഞു. പെരിയപട്ടണ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.  ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.  2020 ജനുവരി 20-ന് ബെംഗളൂരുവിലെ കെങ്കേരി സാറ്റലൈറ്റ് ടൗണിൽ സ്ഥിതി ചെയ്യുന്ന സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി പള്ളിയും അജ്ഞാതരായ അക്രമികൾ നശിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group