ബെംഗളൂരു :നിർമിതബദ്ധി ഉപയോഗിച്ച് ഗെയിം പ്ലാറ്റ്ഫോമിൽ കൃത്രിമം കാട്ടി നാലുവർഷത്തിൽ ഓൺലൈൻ ഗെയിം കമ്പനി തട്ടി യെടുത്തത് 3522 കോടി രൂപ. പണംവെച്ചുള്ള ഓൺലൈൻ ഗെയിം നടത്തിയിരുന്ന കമ്പനിയായ വിൻസോയാണ് പ്രതിസ്ഥാനത്ത്.2021-22 സാമ്പത്തികവർഷം മുതൽ 2024-25 വരെയുള്ള കാലയളവിൽ തട്ടിപ്പ് നടത്തിയെന്നാണ് എൻഫോഴ്സസ്മെന്റ് ഡയറക്ട റേറ്റ്(ഇ.ഡി.) ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി നടത്തിയിരുന്ന ഗെയിമുകളിലാണ് തട്ടിപ്പ് നടത്തിയത്.
എഐ ഉപയോഗിച്ച് അൽഗോരിതത്തിൽ വ്യത്യാസംവരുത്തി ഗെയിം കളിച്ചവരുടെ പണം തട്ടിയെടുക്കു. കയായിരുന്നു. ഗെയിമിൽ സജീ വമല്ലാത്തവരുടെ പ്രൊഫൈൽ ഉപയോഗപ്പെടുത്തിയായിരുന്നു. പ്രധാന തട്ടിപ്പ്. ഗെയിമിൽ വിജയിച്ചവർക്കുള്ള പണം നൽകു ന്നതിലും തട്ടിപ്പുനടത്തിയെന്നും കണ്ടെത്തി.തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം യു.എസ്.എ., സിങ്കപ്പൂർ എന്നിവിടങ്ങളിലെ കമ്പനികളിൽ നിക്ഷേപിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ബെംഗളൂരുവിലും രാജസ്ഥാനിലെ വിവിധ പോലീസ് സ്റ്റേഷനുകളി ലും ന്യൂഡൽഹിയിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യും കേസെടുത്തത്. കഴിഞ്ഞവർഷം നവംബർ, ഡിസംബർ മാസങ്ങളിൽ വിൻസോയുടെ ഓഫീസുകളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.