ബെംഗലൂരു : സിനിമ പ്രവര്‍ത്തകയായ സോഫ്റ്റ്വെയർ എഞ്ചിനീയറെ ബലാത്സംഗം ചെയ്ത കേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിക്കായി ബെംഗലൂരു പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കബ്ബൺ പാർക്ക് പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
ഇര നല്കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്, പ്രതിയായ ബിസിനസുകാരനുമായി വർഷങ്ങളായി പരിചയമുണ്ടെന്ന് ഇര നൽകിയ പരാതിയിൽ പറയുന്നു. ആഗസ്റ്റ് ആറിന് ഒരു ഹോട്ടലിൽ വെച്ചാണ് പരാതിക്കാരി പ്രതിയെ കണ്ടത്. താന്‍ വികസിപ്പിച്ച ഒരു അപ്ലിക്കേഷനുമായി സംസാരിക്കാനാണ് പെണ്‍കുട്ടി ഇയാളെ കണ്ടത്.
തന്റെ പുതിയ സംരംഭത്തിൽ നിക്ഷേപം നടത്താൻ പ്രതിയായ തമിഴ്നാട്ടിലെ ബിസിനസുകാരനെ സമീപിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ഹോട്ടൽ മുറിയിൽ വച്ച് കണ്ടുമുട്ടിയപ്പോൾ, സാഹചര്യം മുതലെടുത്ത് അയാൾ ബലാത്സംഗം ചെയ്യുകയാണെന്ന് യുവതി പറയുന്നു.
സംഭവത്തോടെ താന്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നാണ് സ്ത്രീ പറയുന്നു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷം ഓഗസ്റ്റ് 10 ന് ഇവര്‍ പോലീസിൽ പരാതി നൽകിയത്. പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ പോലീസ് സംഘം തമിഴ്നാട്ടില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ ഗൌരവമായ അന്വേഷണം നടത്തുമെന്നാണ് സെൻട്രൽ ഡിവിഷൻ ഡിസിപി ആർ.ശ്രീനിവാസ് ഗൗഡ പറയുന്നത്.
മദ്യലഹരിയിലെത്തി മറ്റൊരാളുടെ കാറെടുത്ത് ഓടിച്ചു; യാഥാര്‍ഥ ഉടമയുടെ ഭാര്യയും കുട്ടിയും വാഹനത്തിനുള്ളില്‍
ചോറ്റാനിക്കര: ബാറില്‍നിന്ന് മദ്യലഹരിയില്‍ ഇറങ്ങി വന്നയാള്‍ സമീപത്തു കണ്ട കാറില്‍ കയറി ഓടിച്ചുപോയി. അതും യാഥാര്‍ഥ ഉടമയുടെ ഭാര്യയും കുട്ടിയും കാറിലിരിക്കുമ്ബോള്‍. സിനിമാക്കഥയിലെ നാടകീയതയെ വെല്ലുന്ന രീതിയിലായിരുന്നു ചോറ്റാനിക്കരയില്‍ സംഭവം അരങ്ങേറിയത്.
വ്യാഴാഴ്ച രാത്രിയോടെയാണ് ചോറ്റാനിക്കരയിലെ സ്വകാര്യ ബാറില്‍നിന്ന് മദ്യപിച്ച് വന്ന പൂച്ചക്കുടിക്കവല അരിമ്ബൂര്‍ വീട്ടില്‍ ആഷ്ലി (53) എന്നയാള്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയിരുന്ന് വാഹനമെടുത്തത്. ഈ സമയം വാഹനത്തില്‍ യഥാര്‍ഥ കാറുടമയായ ചോറ്റാനിക്കര സ്വദേശിയുടെ ഭാര്യയും കുട്ടിയുമുണ്ടായിരുന്നു.ബഹളം വെച്ച വീട്ടമ്മ ഒടുവില്‍ സ്റ്റിയറിങില്‍ കയറി പിടിച്ചതോടെ കെ.എസ്.ഇ.ബി ഓഫിസിന് മുന്‍വശത്തുള്ള കടയിലും സമീപത്തെ ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിലും കാര്‍ ഇടിച്ചു നിന്നു.
ഭാര്യയും കുട്ടിയുമായി വന്ന ചോറ്റാനിക്കര സ്വദേശി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ നിര്‍ത്തിയിട്ട് കടയിലേക്ക് പോയ സമയത്താണ് ഇയാള്‍ ആ വഴി വന്നത്. ആ സമയം താക്കോല്‍ വണ്ടിയില്‍ തന്നെ ഉണ്ടായിരുന്നതാണ് വിനയായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചോറ്റാനിക്കര പൊലീസ് ആഷ്ലിയെ കൈയോടെ പിടികൂടി. വാഹനം നിര്‍ത്തിക്കാനുള്ള ശ്രമത്തിനിടയില്‍ വീട്ടമ്മയുടെ കൈക്ക് ചെറിയ പരിക്കുണ്ട്.
- തിയേറ്ററുകളിലെ പോപ്കോൺ ചെലവേറിയത് എന്തുകൊണ്ടാണ്? കാരണം ഇതാണ്
- സണ്ണി ലിയോണിന്റെ ജന്മദിനമാണ്, എനിക്ക് പരീക്ഷയെഴുതാനാവില്ല’: ഉത്തരക്കടലാസില്‍ എഴുതി ബെംഗളൂരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി
- ഹവായ് ചെരുപ്പിട്ടവരെയും പറപ്പിക്കാന്‍ ‘ആകാശ എയര്‍’; കൊച്ചിയില്‍നിന്നും സര്‍വീസ് തുടങ്ങി; പ്രതിവാര ബെംഗളൂരു സര്‍വീസുകള്‍ 100 എണ്ണമായി; മികച്ച പ്രതികരണമെന്ന് കമ്ബനി അധികൃതര്‍