Home Featured ഇന്ദിരാകാന്റീൻ മെനുവിൽ മംഗളൂരു ബണ്ണും

ഇന്ദിരാകാന്റീൻ മെനുവിൽ മംഗളൂരു ബണ്ണും

ബെംഗളൂരു: ഇന്ദിരാകാന്റീനുകളിലെ പുതുക്കിയ മെനുവിൽ മംഗളൂരുബണ്ണും ഉൾപ്പെടുത്തിയേക്കും. ഇന്ദിരാകാന്റീനുകളുടെ പ്രവർത്തനം സംബന്ധിച്ച ബി.ബി.എം.പി.യുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശമുയർന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഭക്ഷണവിഭവങ്ങൾ കാന്റീനുകളിലൂടെ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിന്റെ തനതായ ഭക്ഷണവിഭവമാണ് മംഗളൂരു ബൺ.

നേരത്തേ റാഗി മുദ്ദ ഉൾപ്പെടെയുള്ള വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു.പ്രഭാതഭക്ഷണത്തിന് അഞ്ചുരൂപയും ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണത്തിന് 10 രൂപയുമാണ് ഇന്ദിരാ കാന്റീനുകളിൽ ഈടാക്കുന്നത്. ഈ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുൻ സിദ്ധരാമയ്യ സർക്കാരിന്റെകാലത്താണ് സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണംലഭ്യമാക്കാൻ നഗരത്തിലെ മുഴുവൻവാർഡുകളിലും ഇന്ദിരാകാന്റീനുകൾ തുടങ്ങിയത്.

യോഗാദിനം ആചരിച്ച്‌ ലോകം: പ്രധാനമന്ത്രി യുഎന്‍ ആസ്ഥാനത്ത് യോഗക്ക് നേതൃത്വം നല്‍കും, സംസ്ഥാനത്തും വിപുലമായ പരിപാടികള്‍.

ദില്ലി: അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎൻ ആസ്ഥാനത്ത് യോഗക്ക് നേതൃത്വം നല്‍കും.ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടക്കുകയാണ്. ഇന്ത്യൻ സമയം വൈകീട്ട് 5.30 നാണ് മോദി യുഎൻ ആസ്ഥാനത്ത് യോഗദിന ചടങ്ങില്‍ പങ്കെടുക്കുന്നത്. പരിപാടിയില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. കോടിക്കണക്കിന് കുടുംബങ്ങള്‍ വസുധൈവ കുടുംബകം എന്ന സന്ദേശം ഉയര്‍ത്തി യോഗ ചെയ്യുന്നുവെന്ന് യോഗാദിന സന്ദേശത്തില്‍ മോദി പറഞ്ഞു.

എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് യോഗ. ലോകം ഒരു കുടുംബം എന്ന ആശയത്തിൻ്റെ ഭാഗമാണ് യോഗ എന്നും മോദി പറഞ്ഞു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ദില്ലി എയിംസില്‍ യോഗക്ക് നേതൃത്വം നല്‍കുകയാണ്. കൊച്ചി നാവിക ആസ്ഥാനത്ത് അതിഥിയായി കേന്ദ്രപ്രതിരോധ മന്ത്രി അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച്‌ സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.

രാവിലെ ഏഴ് മുതല്‍ ചന്ദ്രശേഖ‌ര്‍ നായര്‍ സ്റ്റേഡിയത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യോഗാ ദിന ചടങ്ങില്‍ പങ്കെടുക്കും. ഡിജിപി മുഖ്യാത്ഥിതയാണ്. ജിമ്മി ജോര്‍ഡ്ഡ് സ്റ്റേഡിയത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രിയും സെൻട്രല്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ മന്ത്രി വീണ ജോര്‍ജ്ജും പങ്കെടുക്കും. രാജ്ഭവനിലും യോഗാദിന പ്രത്യേക പരിപാടി നടക്കും. കവടിയാര്‍ ഉദയ് പാലസില്‍ ബിജെപി സംഘടിപ്പിക്കുന്ന യോഗാഭ്യാസത്തില്‍ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേതൃത്വം നല്‍കും.

You may also like

error: Content is protected !!
Join Our WhatsApp Group