Home Featured ബംഗളൂരു: മുഖ്യമന്ത്രിയുടെ രൂപത്തില്‍ രക്തം ഒഴുക്കി കര്‍ഷകപ്രതിഷേധം

ബംഗളൂരു: മുഖ്യമന്ത്രിയുടെ രൂപത്തില്‍ രക്തം ഒഴുക്കി കര്‍ഷകപ്രതിഷേധം

ബംഗളൂരു: കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ രൂപത്തില്‍ രക്തം ഒഴുക്കി കര്‍ഷകരുടെ പ്രതിഷേധം.കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധന ആവശ്യപ്പെട്ട് മാണ്ഡ്യയിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തിലാണിത്.സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ച്‌ കര്‍ഷകര്‍ മാണ്ഡ്യ നഗരത്തിലെ എം. വിശ്വേശ്വരയ്യ പ്രതിമക്ക് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്.

സമരത്തിന്‍റെ 52ാം ദിവസമാണ് കര്‍ഷകര്‍ മുഖ്യമന്ത്രിയുടെ രൂപത്തില്‍ രക്തം ഒഴുക്കി പ്രതിഷേധിച്ചത്.കര്‍ഷകരെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് തങ്ങള്‍ രക്തം അര്‍പ്പിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. രണ്ടു മാസമായി സമരം തുടര്‍ന്നിട്ടും തങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. കര്‍ഷകര്‍ അടുത്തിടെ മാണ്ഡ്യയില്‍ ബന്ദും നടത്തിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും പാലിക്കപ്പെട്ടില്ലെന്ന് ഇവര്‍ ആരോപിച്ചു.

പെണ്‍കുട്ടികള്‍ ആല്‍ത്തറയില്‍ ഇരിക്കരുത്’ വിവാദമായി ബോര്‍ഡ്

കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ബോര്‍ഡ്.ദിവസങ്ങള്‍ക്ക് മുമ്ബ് പ്രത്യക്ഷപ്പെട്ട ബോര്‍ഡ് ആണ് വിവാദമായത്. എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആല്‍ത്തറയില്‍ ഇരുന്ന് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പം അല്‍ത്തറയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

കൊല്ലം ശാസ്താംകോട്ട കോളേജ് റോഡിനു സമീപത്തുള്ള ആല്‍ത്തറയിലാണ് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് വെച്ചത്. ‘പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ഇരിക്കരുത്’ എന്ന ബോര്‍ഡാണ് വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലത്ത് തൂക്കിയത്.വിവാദ സ്ത്രീ വിരുദ്ധ ബോര്‍ഡിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ എതിര്‍പ്പുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കുടുംബ സമേധം എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആല്‍ത്തറയില്‍ ഇരുന്ന് പടമെടുത്തു.

മൂന്ന് യുവതികളും മൂന്ന് യുവാക്കളും ഒരു കുട്ടിയും ആല്‍ത്തറയില്‍ ഇരിക്കുന്ന ചിത്രം പുറത്തുവിട്ടു.പെണ്‍കുട്ടികളെ വിലക്കുന്ന ബോര്‍ഡ് കീറി എറിഞ്ഞെന്നും ‘എല്ലാവര്‍ക്കും ഇരിക്കാം’ എന്ന് പുതിയ ബോര്‍ഡ് തൂക്കിയെന്നും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് താഴെ വെല്ലുവിളികളും മുദ്രാവാക്യവും നിറയുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group