Home Featured സമൂഹ മാധ്യമത്തില്‍ വിദ്വേഷ പ്രചാരണം,ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

സമൂഹ മാധ്യമത്തില്‍ വിദ്വേഷ പ്രചാരണം,ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്.ഒക്ടോബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയില്‍ ആരോപിക്കുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്.

തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് കാണിച്ച്‌ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗംഗാവലി പുഴയില്‍ ഒലിച്ചുപോയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തിയതിന് ശേഷം കുടുംബവും മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജുന്റെ കുടുംബത്തിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് ഇരു കൂട്ടരും പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുകയായിരുന്നു.

സെഞ്ച്വറി അടിച്ച്‌ തക്കാളി വില; സബ്സിഡി നിരക്കില്‍ വില്പന തുടങ്ങി കേന്ദ്രം

ഓണത്തോടനുബന്ധിച്ച്‌ തുടങ്ങിയതാണ് തക്കാളി വിലയില്‍ വര്‍ധന. ഓണത്തിന് 25 രൂപയായിരുന്നത് സെപ്റ്റംബര്‍ അവസാനത്തോടെ 60 രൂപ കടന്നു.ഒക്ടോബര്‍ ആദ്യ വാരത്തോടെ ഇത് 100 രൂപയിലേക്കെത്തിയിരിക്കുകയാണ്. ഉത്സവ സീസണ്‍ ആയതിനാല്‍ വില ഇനിയും ഉയരുമെന്നാണ് വിപണി വിലയിരുത്തല്‍.നാസിക്കില്‍ 20 കിലോ വരുന്ന പെട്ടിക്ക് 1,500-1,600 രൂപയാണ് വില. അമിത മഴയും വൈറസ് ആക്രമണവുമാണ് ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. മഹാരാഷ്‌ട്ര അടക്കമുള്ള പ്രധാന ഉല്പാദന സംസ്ഥാനങ്ങളെല്ലാം വിള നാശ ഭീഷണി നേരിടുകയാണ്.

തക്കാളിക്ക് ഗണ്യമായി വില ഇടിഞ്ഞ സമയങ്ങളില്‍ പല കർഷകരും ഇതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതും ഉല്പാദനം കുറയാന്‍ കാരണമായി. ഈ വര്‍ഷം ജൂണിലും തക്കാളി വില 100 രേഖപ്പെടുത്തിയിരുന്നു.പ്രതിസന്ധി രൂക്ഷമായതോടെ വിപണിവില പിടിച്ചുനിര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കി തക്കാളി വില്പന ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്നലെ വിപണി വിലയായ 90ല്‍ നിന്ന് 65 രൂപയായി കുറച്ചായിരുന്നു വില്പന. മണ്ഡികളില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിച്ച്‌ കിലോയ്‌ക്ക് 65 രൂപ നിരക്കില്‍ എൻസിസിഎഫാണ് വിതരണം ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group