Home Featured പ്രണയമല്ല; ആനവണ്ടിയോട് തീരാത്ത പക: സ്കാനിയ അടക്കം നാല് ബസുകളുടെ ചില്ല് തകര്‍ത്തയാൾ പിടിയിൽ

പ്രണയമല്ല; ആനവണ്ടിയോട് തീരാത്ത പക: സ്കാനിയ അടക്കം നാല് ബസുകളുടെ ചില്ല് തകര്‍ത്തയാൾ പിടിയിൽ

തൃശ്ശൂര്‍: സ്കാനിയ ബസ് ഉൾപ്പെടെ നാലു കെ.എസ്.ആർ.ടി.സി ബസ്സുകളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുന്നംകുളം കാണിയാമ്പാൽ സ്വദേശയാനി ആണ് പിടിയിലായത്.

ഈ മാസം എട്ടിനായിരുന്നു ആദ്യ സംഭവം ഉണ്ടായത്.  തൃശൂർ കുന്നംകുളം റോഡിലൂടെ പുലർച്ചെ സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്റെ ചില്ല് എറിഞ്ഞു തകർത്തു.  പേരാമംഗലം പൊലീസ് ഈ കേസ് അന്വേഷിക്കുന്നതിടെ  പതിനാലാം തീയതി പുലർച്ചെ പുതിയ സ്കാനിയ ബസ്സിന്റെ ചില്ലും കല്ലെറിഞ്ഞ് തകർത്തു. ഈമാസം പതിനെട്ടിന് രണ്ട് കെഎസ്ആര്‍ടി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ്.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ രൂപീകരിച്ച സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചത്. അക്രമമുണ്ടായ പരിസരങ്ങളിൽ നിരീക്ഷണം നടത്തിയും, 200 ലേറെ സിസിടിവി ക്യാമറദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. 

അറസ്റ്റിലായ പ്രതി കുന്നംകുളത്ത് മെഡിക്കൽ ഷോപ്പ് നടത്തുന്നയാളാണ്. ബൈക്ക് റേസിങ്ങാണ് ഇഷ്ട വിനോദം. ഈമാസം എട്ടിന് ഇയാൾ സ്വകാര്യ വാഹനത്തിൽ  യാത്രചെയ്യുമ്പോൾ മുന്നിൽ പോയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സൈഡ് നല്‍കാത്തതാണ് ഇയാളുടെ പകയ്ക്ക് കാരണം. പിന്നീട് അങ്ങോട്ട് രാത്രി ഒളിഞ്ഞിരുന്ന് കെ.എസ്.ആർ.ടി.സി ബസ്സുകൾക്കു നേരെ കല്ലെറിയുന്നത് ഇയാൾ പതിവാക്കി. പ്രതി ലഹരി വസ്തുക്കൾക്ക് അടിമയാണോ എന്നതും പരിശോധിക്കുന്നുണ്ട്.  

സംവിധായകന്‍ ലിംഗുസാമിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് കോടതി

ചെന്നൈ: സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. 

കാര്‍ത്തി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാന്‍ ലിംഗുസാമി പിവിപി ക്യാപിറ്റലില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. കുറച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. എന്നാല്‍ സിനിമ നടന്നില്ല. സിനിമ മുടങ്ങിയെങ്കിലും കടം വാങ്ങിയ പണം ലിംഗുസ്വാമി പിവിപി ക്യാപിറ്റല്‍സിന്  തിരികെ നല്‍കിയില്ല. 

ലിംഗുസാമി പിവിപി ക്യാപിറ്റല്‍സിന് നല്‍കിയ ചെക്ക് മടങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി   ലിംഗുസാമിക്കും സഹോദരനുമെതിരെ പരാതി നല്‍കിയത്.  പിവിപി കമ്പനിയില്‍ നിന്ന് വായ്‌പയെടുത്ത പണം പലിശയടക്കം തിരികെ നല്‍കണമെന്നും കോടതി ഉത്തരവുണ്ട്  കേസില്‍ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസാമി. 

കാര്‍ത്തി, സാമന്ത എന്നിവരെ വച്ച് ‘യെണ്ണി ഏഴു നാള്‍’ എന്ന സിനിമ ഒരുക്കാനായിരുന്നു പിവിപി കമ്പനിയില്‍ നിന്ന് പണം വാങ്ങിയത്. ഒരു കോടി മൂന്ന് ലക്ഷം രൂപയാണ് ലിംഗുസ്വാമി കടമെടുത്തത്. സിനിമ മുടങ്ങിയതോടെ വായ്‌പയെടുത്ത പണം തിരിച്ചടയ്ക്കാനായി 35 ലക്ഷത്തിന്‍റെ ചെക്ക് കമ്പനിക്ക് നല്‍കിയെങ്കിലും അത് ബൗണ്‍സാവുകയായിരുന്നു.

2001-ൽ മമ്മൂട്ടി അഭിനയിച്ച കുടുംബചിത്രമായ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ലിംഗുസാമി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. റൺ, സണ്ടക്കോഴി, പയ്യ, വേട്ടൈ, ഭീമ,  അഞ്ജാന്‍, സണ്ടക്കോഴി 2, ദ വാര്യര്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് ചിത്രങ്ങള്‍.  ‘ദ വാര്യര്‍’ എന്ന സിനിമയാണ് ലിംഗുസ്വാമി അവസാനം ഒരുക്കിയ ചിത്രം. എന്നാല്‍ ഈ സിനിമ സാമ്പത്തികമായി വലിയ വിജയം കൈവരിച്ചിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group