Home Featured ബെംഗളൂരുവിൽ മെട്രോ ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി.

ബെംഗളൂരുവിൽ മെട്രോ ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി.

ബെംഗളൂരു : ബെംഗളൂരുവിൽ മെട്രോ ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ബിഹാർ സ്വദേശിയായ 30- കാരനാണ് സുരക്ഷാജീവനക്കാരുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത്. പർപ്പിൾ ലൈനിലെ ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച‌ ഉച്ചയ്ക്കുശേഷം 2.13- നാണ് ഇയാൾ ട്രെയിനിനുമുൻപിലേക്ക് ചാടിയത്. ഉടൻ സുരക്ഷാജീവനക്കാർ പാളത്തിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് വിച്ഛേദിക്കുന്നതിനുള്ള എമർജൻസി ട്രിപ്പ് സിസ്റ്റം പ്രവർത്തിപ്പിക്കുകയായിരുന്നു. 750 വോൾട്‌സ് വൈദ്യുതിപ്രവഹിക്കുന്ന പാളമാണ് മെട്രോയുടേത്. വൈദ്യുതപ്രവാഹം നിലച്ചതോടെ ട്രെയിൻ നിശ്ചലമായി.

ഉടൻ ഇയാളെ പാളത്തിൽനിന്ന് പുറത്തെടുത്തു. കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് മെട്രോറെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.സംഭവത്തെത്തുടർന്ന് പർപ്പിൾ ലൈനിൽ (വൈറ്റ് ഫീൽഡ്-ചല്ലഘട്ട) 17 മിനിട്ട് മെട്രോഗതാഗതം തടസ്സപ്പെട്ടു. ഈസമയം മൈസൂരുറോഡ് സ്റ്റേഷനിൽ അവസാനിക്കുന്ന രണ്ട് മെട്രോ ട്രെയിനുകൾ താത്കാലികമായി സർവീസ് നടത്തി. രണ്ടരയോടെ ഗതാഗതം പൂർവസ്ഥിതിയിലായി.നമ്മ മെട്രോ പാളത്തിൽ ഈ വർഷം സമാനമായുണ്ടായ നാലാമത്തെ സംഭവമാണിത്.

ജനുവരി അഞ്ചിന് മലയാളിയുവാവ് ജാലഹള്ളി സ്റ്റേഷനിൽ പാളത്തിലേക്കുചാടി പരിക്കേറ്റിരുന്നു. ജൂൺ 10-ന് ഹൊസഹള്ളി മെട്രോ സ്റ്റേഷനിൽ പാളത്തിലേക്കുചാടിയയാൾ തലയ്ക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു. മാർച്ച് 21-ന് 19- കാരനായ നിയമവിദ്യാർഥി ദീപാഞ്ജലി നഗർ മെട്രോസ്റ്റേഷനിൽ പാളത്തിലേക്കുചാടി മരിച്ച സംഭവമുണ്ടായി. മെട്രോ സ്റ്റേഷനുകളിൽ ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാൻ പ്ലാറ്റ്ഫോമുകളിൽ സ്റ്റീലുകൊണ്ടുള്ള വേലികൾ സ്ഥാപിക്കാൻ ബി.എം.ആർ.സി.എൽ. പദ്ധതി തയ്യാറാക്കിയിരുന്നു. മെജസ്റ്റിക് സ്റ്റേഷനിലും സെൻട്രൽ കോളേജ് സ്റ്റേഷനിലും സ്ഥാപിക്കുകയുംചെയ്തു. മറ്റുസ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിന് പിന്നീട് നടപടിയുണ്ടായില്ല.

റീല്‍സി’ന് ശവമായി യുവാവ്; ആളുകള്‍ എത്തിയപ്പോള്‍ ചാടി എഴുന്നേല്‍ക്കലും; കഴുത്തിന് പിടിച്ച്‌ പോലീസും

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ എന്തും കാട്ടിക്കൂട്ടുന്ന സ്വഭാവം ഇപ്പോള്‍ വളരെയധികമാണ്. വെള്ളച്ചാട്ടത്തിന് സമീപം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച്‌ ജീവന്‍ നഷ്ടമായവരും ഏറെ. ഇപ്പോള്‍ യുപിയിലെ ഒരു യുവാവിന്റെ സാഹസമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.റീല്‍സ് ചിത്രീകരിക്കാന്‍ നടുറോഡില്‍ ശവമാവുകയാണ് യുവാവ് ചെയ്തത്. യുപി കസ്ഗഞ്ച് ജില്ലയിലെ മുകേഷ് കുമാര്‍ ആണ് സാഹസം കാട്ടിയത്. വെളുത്ത ഷീറ്റ് വിരിച്ച്‌, മൂക്കില്‍ പഞ്ഞിയും, മാലയുമിട്ടാണ് യുവാവ് റോഡില്‍ കിടന്നത്. എന്താണ് സംഭവം എന്നറിയാതെ ആളുകള്‍ പകച്ചുനില്‍ക്കുമ്ബോഴാണ് മുകേഷ് ചിരിച്ചുകൊണ്ട് ചാടി എഴുന്നേറ്റത്.

നാട്ടുകാര്‍ ഉടനടി വിവരം പോലീസിനു കൈമാറി. പോലീസ് എത്തിയപ്പോഴാണ് പണി പാളി എന്ന് യുവാവിനു മനസിലായത്. പൊതുജനങ്ങള്‍ക്ക് ശല്യം സൃഷ്ടിച്ചതിന് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.കേസ് എടുത്ത കാര്യം വീഡിയോ ആയി പോലീസ് എക്സില്‍ പോസ്റ്റുചെയ്തു. വ്യത്യസ്ത അഭിപ്രായങ്ങളാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. റീല്‍സിനായി ആളുകള്‍ ഇത്രയ്ക്കും തരംതാഴുമെന്ന് കരുതിയില്ല എന്നാണ് ഒരാള്‍ കുറിച്ചത്. നല്ല റീലുകള്‍ എങ്ങനെ ചെയ്യാന്‍ കഴിയും എന്ന് ആളുകള്‍ക്ക് പരിശീലനം നല്‍കണം എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group