വ്യാജ വിലാസത്തില്‍ പാക് സ്വദേശികള്‍ക്ക് ബെംഗളൂരുവില്‍ താമസിക്കാന്‍ ഒത്താശ ചെയ്ത നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍.മുംബൈയില്‍ നിന്നാണ് പോലീസ് യുപി സ്വദേശിയായ 55കാരനെ അറസ്റ്റ് ചെയ്തത്.സമാനമായ രീതിയില്‍ അഞ്ച് പാക് കുടുംബങ്ങള്‍ക്ക് ഹിന്ദു പേരുകളില്‍ ഇന്ത്യയില്‍ താമസിക്കാനുള്ള സഹായമാണ് ഇയാള്‍ ചെയ്ത് നല്‍കിയിരുന്നത്.
ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാള്‍ പാക് കുടുംബങ്ങള്‍ക്ക് ഹിന്ദുപേരുകളില്‍ സ്ഥിര താമസത്തിനുള്ള സഹായങ്ങള്‍ നല്‍കിയത്.ബെംഗളൂരുവില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന്‍ സ്വദേശികള്‍ സെപ്തംബര്‍ 29ന് പിടിയിലായിരുന്നു.
ചെന്നൈ അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ചെക്കിംഗില്‍ പിടിയിലായ രണ്ട് പേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് റാഷിദ് അലി സിദ്ദിഖി എന്ന 48കാരന്‍ ഭാര്യ 38കാരിയായ ആയിഷ, യുവതിയുടെ മാതാപിതാക്കളായ ഹനീഫ് മുഹമ്മദ് (73), റുബീന (61) എന്നിവര്‍ പിടിയിലായത്.
ലോകത്തെ ഏറ്റവും സമ്ബന്നന്മാരുടെ പട്ടിക;ഒന്നാം സ്ഥാനത്ത് ഇലോണ്‍ മസ്ക്; ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു മലയാളിയായി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ യൂസഫലി
ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോണ്‍ മസ്കാണ് ലോകസമ്ബന്നൻ.CZ 500 പേരുടെ പട്ടികയില്‍ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല.263 ബില്യണ്‍ ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. 6.73 ബില്യണ്‍ ഡോളറിന്റെ വർധനവ് ഇക്കാലയളവില്‍ മസ്ക്കിനുണ്ടായതായി റിപ്പോർട്ടില്‍ പറയുന്നു. ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് സക്കർബർഗിന്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എല്‍വിഎംഎച്ചിന്റെ മേധാവി ബെർണാഡ് അർണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബെർണാഡിനുള്ളത്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും യു.എസ്., ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്ബന്നരില്‍ യു.എസില്‍ നിന്ന് 35 പേരും ഇന്ത്യ ചൈന രാജ്യങ്ങളില്‍ നിന്ന് 12 പേർ വീതവും ഇടം പിടിച്ചു.മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ മുന്നിലുള്ളത്. 105 ബില്യണ്‍ ഡോളർ ആസ്തിയോടെ 14-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.5 ബില്യണ്‍ ഡോളർ ആസ്തിയോടെ 18-ാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് രണ്ടാമത്