ബെംഗളൂരു: വിദ്യാരണ്യപുരയിൽ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ കുത്തിക്കൊന്നു. പ്രദേശവാസിയായ വെങ്കിടേഷാണ് (49) കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമചന്ദ്രപുര സ്വദേശികളായ പവൻ (24), നന്ദ (21) എന്നിവർ അറസ്റ്റിലായി.
ബലാത്സംഗ വിവരം പുറത്ത് പറയാതിരിക്കാൻ 10 വയസുകാരിയെ പീഡിപ്പിച്ച അമ്മ അറസ്റ്റില്‍.
ബലാത്സംഗ വിവരം പുറത്ത് പറയാതിരിക്കാൻ 10 വയസുകാരിയെ പീഡിപ്പിച്ച അമ്മ അറസ്റ്റില്‍. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം.അമ്മയുടെ ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയിരുന്നു. ഇത് പുറത്ത് പറയാതിരിക്കാനാണ് ഇവർ പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനേയും അമ്മയുടെ ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. പീഡനം സഹിക്കാതായപ്പോള്‍ പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു.
ഗാസിയബാദ് വിട്ട പെണ്‍കുട്ടി ഡല്‍ഹിയിലെത്തുകയും പിന്നീട് ഡല്‍ഹി പൊലീസ് കുട്ടിയെ ബാലമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. നാല് വർഷം മുമ്ബാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പിന്നീട് ബന്ധുവീട്ടിലായിരുന്നു കുട്ടിയുടെ താമസം. കഴിഞ്ഞ വർഷമാണ് അമ്മയെത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത്. ഇതിന് ശേഷമാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതെന്നും പൊലീസ് വ്യക്തമാക്കി.പെണ്‍കുട്ടിയുടെ അമ്മയേയും ആണ്‍സുഹൃത്തിനേയും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.
പീഡനത്തിന് ഇരയാക്കിയയാളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഡല്‍ഹി സ്വദേശിയാണ്. ജനുവരി 20ന് കുട്ടിയെ കാണാതായങ്കിലും പരാതി നല്കാൻ അമ്മ തയാറായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി പൊലീസാണ് നിലവില്‍ കുറ്റകൃത്യത്തില്‍ അന്വേഷണം നടത്തുന്നത്.