ബെംഗളൂരു : മൊബൈൽ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പിതാവ് മകനെ കുത്തികൊന്നു.മൈസൂരു ബന്നിമണ്ഡപ് സ്വദേശി ഉമേസ് (22) ആണ് കൊല്ലപ്പെട്ടത്. ഉമേസിന്റെ പിതാവ് അസ്ലം പാഷ (53) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഉമേസ്, മാതാവിന്റെ ഫോണുപയോഗിച്ചാണ് സ്ഥിരമായി ഗെയിമുകൾ കളിച്ചിരുന്നത്.ഫോൺ അമിതമായി ഉപയോഗിക്കരുതെന്ന് പലവട്ടം അസ്ലം പാഷ മകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.ബുധനാഴ്ച വൈകീട്ട് ഉമേസ് മൊബൈലിൽ കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അസ്ലം പാഷ ഫോൺ മാതാവിന് തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിനിടെയാണ് പ്രകോപിതനായ അസ്ലം പാഷ അടുക്കളയിൽനിന്ന് കറിക്കത്തി എടുത്തുവന്ന് ഉമേസിനെ കുത്തിയത്.വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും അയൽവാസികളും ചേർന്ന് ഉമേസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഉമേസ് മരിച്ചെന്നറിഞ്ഞതോടെ അസ്ലം പാഷ നരസിംഹരാജ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ലോകത്ത് നീളമുളള തലമുടി ഉളളത് ഇന്ത്യാക്കാരിക്ക് , ഗിന്നസ് റെക്കാഡില്‍ ഇടം നേടി സ്മിത ശ്രീവാസ്തവ
ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നീളം കൂടിയ തലമുടി ഉളളത് ഇന്ത്യാക്കാരിക്ക്. ഉത്തര്‍പ്രദേശില്‍ നിന്നുളള വനിതയാണ് ഏറ്റവും നീളം കൂടിയ തലമുടിക്ക് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.46 കാരിയായ സ്മിത ശ്രീവാസ്തവയുടെ തലമുടിയുടെ നീളം ഏഴ് അടിയും 9 ഇഞ്ചുമാണ്. ഇവര്‍ 14 വയസ് മുതല്‍ മുടി വളര്‍ത്തുന്നു. സ്മിതയുടെ അമ്മയാണ് തലമുടി വളര്‍ത്താന്‍ പ്രേരണ നല്‍കിയത്.കൂടാതെ 1980 കളിലെ ഇന്ത്യന്‍ സിനിമാ നടിമാരുടെ നീളമേറിയ മുടിയും പ്രചോദിപ്പിച്ചെന്ന് സ്മിത പറഞ്ഞു.‘ഇന്ത്യന്‍ സംസ്‌കാരത്തില്‍, ദേവതകള്‍ക്ക് നീളമുളള തലമുടി ഉളള ചിത്രങ്ങളാണുളളത്.
നമ്മുടെ സമൂഹത്തില്‍ മുടി വെട്ടുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീകള്‍ മുടി വളര്‍ത്തുന്നത്. നീണ്ട മുടി സ്ത്രീകളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു,” സ്മിത പ്രതികരിച്ചു.ആഴ്ചയില്‍ രണ്ടുതവണ സ്മിത മുടി കഴുകുകയും തുണി കൊണ്ട് തുടച്ച് ഉണക്കുകയും ചെയ്യും. ഗിന്നസ് റെക്കാഡില്‍ ഇടം പിടിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് സ്മിത പറഞ്ഞു.