ബെംഗളൂരു : ബൈക്കിൽ ലിഫ്റ്റ് ചോദിച്ച്കയറിയ ആൾ ബൈക്ക് ഓടിച്ചയാളെ കത്തികൊണ്ട് കുത്തി. ദസനപുര സ്വദേശി ഈശ്വർ ഗൗഡയ്ക്കാണ് (38) കുത്തേറ്റത്. ആക്രമണം നടത്തിയ ഹനുമന്തെഗൗഡനപാളയ സ്വദേശി രോഹിത് ഗൗഡയെ (24) പോലീസ് അറസ്റ്റുചെയ്തു. ക്രിക്കറ്റ് ഗ്രൗണ്ടിൽവെച്ച് അപമാനിച്ചതിന് പ്രതികാരമായി കുത്തിക്കൊല്ലാനായിരുന്നു രോഹിത്തിന്റെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഈശ്വർ ഗൗഡ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ കാത്തു നിൽക്കുകയായിരുന്ന രോഹിത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു. ബൈക്ക് വിജനമായ സ്ഥലത്തെത്തിയപ്പോൾ രോഹിത് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.
വിവാദ പരാമര്‍ശം; മോട്ടിവേഷനല്‍ സ്പീക്കര്‍ മഹാവിഷ്ണു അറസ്റ്റില്‍
സർക്കാർ സ്കൂളിലെ പരിപാടിയില്‍ വിവാദ പരാമർശങ്ങള്‍ നടത്തിയ ‘മോട്ടിവേഷനല്‍ സ്പീക്കർ’ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു.ഓസ്ട്രേലിയയില്‍ നിന്ന് ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ സെയ്ദാപെട്ട് പൊലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഭിന്നശേഷിക്കാരെ അപമാനിച്ചത് അടക്കം 5 വകുപ്പുകള്‍ പ്രകാരമാണു കേസ്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരംപൊരുള്‍ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയായ മഹാവിഷ്ണു, കഴിഞ്ഞ ദിവസങ്ങളില്‍ അശോക് നഗർ, സെയ്ദാപെട്ട് എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളില്‍ നടത്തിയ പ്രഭാഷണമാണ് വിവാദമായത്. ഭിന്നശേഷിക്കാരെ അവഹേളിച്ചതിനു പുറമേ ആത്മീയ വിഷയങ്ങളിലും പരാമർശം നടത്തി. വിഡിയോ പുറത്തുവന്നതോടെ ഇയാള്‍ക്കും അനുമതി നല്‍കിയ വിദ്യാഭ്യാസ വകുപ്പിനെതിരെയും വലിയ പ്രതിഷേധമുയർന്നു. സ്കൂളിലെ പരിപാടിക്കു ശേഷം ഇയാള്‍ ഓസ്ട്രേലിയയിലേക്കു പോയിരുന്നു.
പ്രതിഷേധം പടരുന്നതിനിടെ, താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും ചെന്നൈയിലെത്തിയ ശേഷം സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി അൻപില്‍ മഹേഷ് പൊയ്യാമൊഴിയെ നേരിട്ടു കണ്ടു വിശദീകരണം നല്‍കുമെന്നും അറിയിച്ചു. വൻ പൊലീസ് സന്നാഹമാണ് ഇയാളെ കാത്ത് വിമാനത്താവളത്തില്‍ ക്യാംപ് ചെയ്തത്. മുജ്ജന്മത്തിലെ പ്രവൃത്തികളുടെ ഫലമായാണ് പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായി ആളുകള്‍ ജനിക്കുന്നതെന്നായിരുന്നു വിവാദമായ പരാമർശം.