Home Featured ബംഗളൂരു:മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് നടുറോഡില്‍ യുവതിയെ കൊള്ളയടിച്ചു.

ബംഗളൂരു:മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് നടുറോഡില്‍ യുവതിയെ കൊള്ളയടിച്ചു.

ബംഗളൂരു: മാട്രിമോണിയല്‍ വെബ് സൈറ്റ് മുഖേന പരിചയപ്പെട്ട യുവാവ് യുവതിയെ കൊള്ളയടിച്ചു. 15 ദിവസം മുമ്ബാണ് മുംബൈക്കാരനായ യുവാവുമായി യുവതി പരിചയത്തിലാവുന്നത്.ബിസിനസുകാരനെന്ന് പരിചയപ്പെടുത്തിയ യുവാവ് കുടുംബത്തിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ യുവതിയെ മുംബൈയിലേക്ക് ക്ഷണിച്ചു.

വിമാനത്താവളത്തില്‍നിന്ന് കാറില്‍ ഇരുവരും യാത്രതിരിച്ചു. യുവതിയോട് യാത്രാമധ്യേ കാര്‍ ബ്രേക് ഡൗണ്‍ ആയെന്നും വണ്ടിയില്‍ നിന്നിറങ്ങണമെന്നും പറഞ്ഞശേഷം സ്വര്‍ണാഭരണം, പതിനയ്യായിരം രൂപ, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് എന്നിവയുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

നടന്‍ ആന്റണി വര്‍ഗീസിന് എതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

പറഞ്ഞ കാര്യങ്ങളില്‍ കുറ്റബോധം ഉണ്ടെന്നും സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ന ടന്‍ ആന്റണി വര്‍ഗീസിന് എതിരായ പരാമര്‍ശത്തില്‍ ജൂഡ് പറഞ്ഞു.വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. മെനിഞ്ഞാന്ന് പാവം പെപ്പെയെ കുറിച്ച്‌ പറഞ്ഞതിന്റെ കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് പറഞ്ഞിരുന്നു.പക്ഷേ അത് സത്യമാണെന്നു പോലും അറിയാത്ത കാര്യമായിരുന്നു.

പറഞ്ഞ ടോണും മാറിപ്പോയി പറഞ്ഞ കാര്യവും വേണ്ടായിരുന്നു, പെപ്പെയുടെ പെങ്ങള്‍ക്കും ഫാമിലിക്കും ഒരുപാട് വിഷമം ആയിട്ടുണ്ടാകും അവരോട് മാപ്പ് പറയുകയാണ്. അത് പറയാന്‍ ഞാന്‍ അവരെ വിളിച്ചിരുന്നു, എന്നാല്‍ കിട്ടിയില്ല. ഞാന്‍ ആ നിര്‍മ്മാതാവിന്റെ കാര്യമേ അപ്പോള്‍ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്.ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി’, എന്നാണ് ജൂഡ് പറഞ്ഞത്.

റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം. അഡ്വാന്‍സ് വാങ്ങിയിട്ടും സിനിമ തുടങ്ങാനിരിക്കെ ആന്റണി വര്‍ഗീസ് പിന്‍മാറി എന്നായിരുന്നു ജൂഡിന്‍റെ ആരോപണം. ഇതിന്‍റെ അഡ്വാന്‍സ് ഉപയോഗിച്ചാണ് ആന്‍റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് പറഞ്ഞിരുന്നു. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ആന്‍റണി രംഗത്തെത്തി.ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിജയം തന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു.

ചെയ്യാനിരുന്ന ഒരു സിനിമയെ കുറിച്ച്‌ ആശങ്കള്‍ വ്യക്തമാക്കിയപ്പോള്‍ ജൂഡ് ആന്തണി ജോസഫ് അസഭ്യം പറയുകയായിരുന്നുവെന്നും ആന്റണി വര്‍ഗീസ് വെളിപ്പെടുത്തി. ഞാന്‍ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 2020 ജനുവരി 27. ഞാന്‍ എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 2021 ജനുവരി 18. അതായത് അവരുടെ പണം തിരിച്ചു നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എല്ലാ രേഖങ്ങളും എല്ലാവര്‍ക്കും പരിശോധിക്കാം എന്നും ആന്‍റണി പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group