Home Featured കോടതി വളപ്പിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

കോടതി വളപ്പിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയുടെ ദേഹത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലാണ്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇവർ തമ്മിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നു. ഇന്ന് രണ്ടു പേരും കോടതിയിൽ ഹാജരായിരുന്നു. നേരത്തെയും വധശ്രമങ്ങൾ ഉണ്ടായതായി റുബീന പ്രതികരിച്ചു. ഇന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്നും അവർ പറഞ്ഞു. കോടതിയിൽ കൗൺസിലിംഗിന് ശേഷമായിരുന്നു ആക്രമണം.

മേലാറ്റൂര്‍ സ്വദേശികളായ മണ്‍സൂര്‍ അലിയും റുബീനയും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവർ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കുടുംബ കോടതിയില്‍ ഹാജരായി കൗണ്‍സിലിംഗിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇന്ന് വധശ്രമം നടന്നത്.

മൻസൂർ അലി കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ റുബീനയുടെ ദേഹത്തൊഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ റുബീന രക്ഷപ്പെട്ടു. മൻസൂറിന്റെ പക്കലുണ്ടായിരുന്ന പെട്രോൾ നിറച്ച കുപ്പിയുടെ വാ ഭാഗത്ത് പിടിച്ച് അടച്ചുകൊണ്ടാണ് റുബീന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റുബീനയുടെ ദേഹത്തിലും വസ്ത്രത്തിലും പെട്രോൾ വീണു. എന്നാൽ മൻസൂർ അലിയെ കൂടുതൽ അപായമുണ്ടാക്കുന്നതിന് മുൻപ് സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്.

കര്‍ണാടകയില്‍ ബി.ജെ.പിയെ താഴെയിറക്കാനുറച്ച്‌ കോണ്‍ഗ്രസ്; ‘ബസ് യാത്ര’ ക്യാമ്ബയിന് നാളെ തുടക്കം

ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. പ്രധാന പ്രചാരണ പരിപാടിയായ ബസ് യാത്ര ക്യാമ്ബയിന് നാളെ ബെലഗാവിയില്‍ തുടക്കം കുറിക്കും.

ക്യാമ്ബയിന്‍ ലോഗോ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പ്രകാശനം ചെയ്തു. അധാര്‍മികവും ഭരണഘടനാവിരുദ്ധവുമായ നീക്കത്തിലൂടെയാണ് ബി.ജെ.പി അധികാരം നേടിയതെന്ന് ശിവകുമാര്‍ പറഞ്ഞു.

40% കമ്മീഷന്‍ അടിച്ചുമാറ്റാനുള്ള തിരക്കിലാണ് ബി.ജെ.പി നേതാക്കള്‍. അതിനിടെ കര്‍ണാടകയുടെ വികസനം പിന്നോട്ട് പോയി. 2018 ലെ തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ മുന്നോട്ടുവെച്ച 90% വാഗ്ദാനങ്ങളും അവര്‍ മറന്നുപോയിരിക്കുന്നു. വര്‍ഗീയ രാഷ്ട്രീയത്തിലാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് മുമ്ബ് എല്ലാ ജില്ലകളിലും ബസ് യാത്ര പ്രചാരണത്തിനെത്തും. ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ രണ്ട് മേഖലകളായി തിരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഉത്തര കര്‍ണാടകയിലും ഹൈദരാബാദ് കര്‍ണാടകയിലും ബസ് യാത്ര എത്തും. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ പഴയ മൈസൂര്‍ മേഖലയിലാണ് യാത്ര. രണ്ടാം ഘട്ടത്തില്‍ സിദ്ധരാമയ്യ ദക്ഷിണ കന്നഡയിലും ഡി.കെ ശിവകുമാര്‍ ഉത്തര കര്‍ണാടകയിലും യാത്ര നടത്തും.

ബി.ജെ.പി സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയവും പ്രതികാര രാഷ്ട്രീയവും മൂലം ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാനനില ആകെ തകര്‍ന്നിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group