ബെംഗളൂരു: സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ബെംഗളൂവിലാണ് സംഭവം.മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരന്‍ രഞ്ജിത്തിനെ (24) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.ബൈറപ്പനാഹള്ളി സ്വദേശിയാണ് ശ്രീനിവാസ്. ഇയാളുടെ ഭാര്യയുടെ ഇളയ സഹോദരനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വിവാഹിതയായ തന്റെ ഇളയ സഹോദരിയുമായി രഞ്ജിത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് ശ്രീനിവാസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പലഘട്ടത്തില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് രഞ്ജിത്തിനെ ശ്രീനിവാസ് ബന്നേര്‍ഘട്ട എന്ന സ്ഥലത്തേയ്ക്ക് വിളിച്ചുവുത്തി. ഇവിടെ വെച്ച് രഞ്ജിത്തിനെ ശ്രീനിവാസ് ആക്രമിക്കുകയായിരുന്നു. കൈയില്‍ കരുതിയിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശ്രീനിവാസ് രഞ്ജിത്തിന്റെ തലയ്ക്കടിക്കുകയാണ് ചെയ്തത്. സംഭവ സ്ഥലത്തുവെച്ചുതന്നെ രഞ്ജിത്ത് മരിച്ചു. മരണം ഉറപ്പാക്കിയ ശേഷം ശ്രീനിവാസ് രഞ്ജിത്തിന്റെ മൃതദേഹം കാറില്‍ കയറ്റുകയും ബന്നേര്‍ഘട്ട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയുമായിരുന്നു. ശ്രീനിവാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.