Home Featured നവവരൻ കഴിച്ചത് നാലിരട്ടി ഡോസ് വയാഗ്ര! സ്വന്തം വീട്ടിലേക്ക് ഓടി ഭാര്യ, ഇരുപത് ദിവസമായിട്ടും നിലയ്ക്കാത്ത ഉദ്ധാരണത്തെ തുടർന്ന് യുവാവ് ആശുപത്രിയിൽ

നവവരൻ കഴിച്ചത് നാലിരട്ടി ഡോസ് വയാഗ്ര! സ്വന്തം വീട്ടിലേക്ക് ഓടി ഭാര്യ, ഇരുപത് ദിവസമായിട്ടും നിലയ്ക്കാത്ത ഉദ്ധാരണത്തെ തുടർന്ന് യുവാവ് ആശുപത്രിയിൽ

ലക്നൗ : ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന വയാഗ്ര അമിത ഡോസിൽ കഴിച്ച യുവാവ് ചികിത്സയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ അടുത്തിടെ വിവാഹിതനായ യുവാവാണ് സുഹൃത്തുക്കളുടെ ഉപദേശപ്രകാരംവയാഗ്ര കഴിച്ചത്. സാധാരണ കഴിക്കേണ്ടതിലും നാലിരട്ടിയാണ് ഇയാൾ കഴിച്ചത്.

പ്രതിദിനം 200 മില്ലിഗ്രാം മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ ഇയാൾക്ക് ചികിത്സ തേടേണ്ടി വന്നു. മരുന്ന് കഴിച്ച് 20 ദിവസം കഴിഞ്ഞിട്ടും നിലയ്ക്കാത്ത ഉദ്ധാരണത്തെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ഈ സംഭവങ്ങളിൽ അസ്വസ്ഥയായ ഭാര്യ യുവാവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി.

അധികമായി വയാഗ്ര ഉപയോഗിച്ചതിനാൽ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുവാവിന്റെ ലൈംഗിക ശേഷി നഷ്ടമായില്ലെങ്കിലും ലിംഗഭാഗത്തെ തടിപ്പ് മാറ്റാൻ നാളുകളെടുക്കും. ലിംഗം ഉദ്ധരിച്ച നിലയിൽ തുടരുന്നതിനാൽ ഇറുകിയ വസ്ത്രങ്ങൾ ധരിക്കേണ്ടിവരും.

You may also like

error: Content is protected !!
Join Our WhatsApp Group