Home കർണാടക ഭാര്യയ്‌ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും: ബെംഗളൂരുവില്‍ 37-കാരന്റെ പരാതിയില്‍ എഫ്‌ഐആര്‍; മദ്യപാന പാര്‍ട്ടികളും വിവാഹേതര ബന്ധവും ആരോപണങ്ങളില്‍

ഭാര്യയ്‌ക്കെതിരെ ലൈംഗിക പീഡനവും വഞ്ചനയും: ബെംഗളൂരുവില്‍ 37-കാരന്റെ പരാതിയില്‍ എഫ്‌ഐആര്‍; മദ്യപാന പാര്‍ട്ടികളും വിവാഹേതര ബന്ധവും ആരോപണങ്ങളില്‍

by ടാർസ്യുസ്

ബെംഗളൂരു: ദാമ്പത്യ ജീവിതത്തില്‍ ഭാര്യയില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ട അതിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങള്‍ വിവരിച്ച്‌ 37-കാരനായ യുവാവ് പോലീസിനെ സമീപിച്ചു.നാഗരഭാവി സ്വദേശിയായ യുവാവാണ് ഭാര്യ ശില്‍പ (31), ഭാര്യാപിതാവ് മാധവ് കൃഷ്ണ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.യുവാവ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ഏറ്റവും ഗൗരവകരമായ ആരോപണം ലൈംഗിക പീഡനമാണ്. അശ്ലീല വീഡിയോകള്‍ കാണിച്ച്‌ അതിലേതുപോലെ ചെയ്യാന്‍ ഭാര്യ നിര്‍ബന്ധിക്കാറുണ്ടെന്നും, തന്റെ സുഹൃത്തുക്കളില്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ പ്രേരിപ്പിച്ചതായും യുവാവ് ആരോപിക്കുന്നു. സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഭാര്യ വാശിപിടിച്ചിരുന്നതായും ഇയാള്‍ പരാതിയില്‍ പറയുന്നു.ഭാര്യയുടെ ആഡംബര ജീവിതശൈലിയും മദ്യപാന പാര്‍ട്ടികളും ദാമ്പത്യത്തില്‍ വലിയ വിള്ളലുണ്ടാക്കി.

തന്റെ സാമ്പത്തിക സ്ഥിതിയെ പരിഹസിക്കുന്നതും സമ്പന്നരായ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് തന്നെ മാനസികമായി തളര്‍ത്തുന്നതും പതിവായിരുന്നു. മുന്‍ കാമുകന്മാരുമായി തനിക്ക് ഇപ്പോഴും ബന്ധമുണ്ടെന്ന് ഭാര്യ തുറന്നുസമ്മതിച്ചതായും 2024 ജൂലൈയില്‍ ഈ കാര്യങ്ങള്‍ ഇരു വീട്ടുകാരെയും അറിയിച്ചിരുന്നതായും യുവാവ് പറയുന്നു.ജക്കൂറിലെ വില്ലയില്‍ നിന്ന് തന്നെ ബലമായി പുറത്താക്കിയെന്നും ഇപ്പോള്‍ അങ്ങോട്ട് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടു. മകളെ ഉപേക്ഷിക്കാന്‍ ഭാര്യാപിതാവ് ഗുണ്ടകളെ വിട്ട് തന്നെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വീട്ടില്‍ നിന്ന് പുറത്താക്കിയപ്പോള്‍ തന്റെ ലാപ്ടോപ്പും യൂണിഫോമും മാത്രമാണ് നല്‍കിയത്. സ്വര്‍ണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഭാര്യയുടെ കൈവശമാണെന്നും അവ തിരികെ ലഭിക്കാന്‍ പോലീസിന്റെ ഇടപെടല്‍ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.യുവതിയെ നിലവില്‍ വീട്ടുകാര്‍ ചെന്നൈയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭര്‍ത്താവിന്റെ പരാതിക്ക് പിന്നാലെ, യുവതി തമിഴ്നാട്ടില്‍ ഭര്‍ത്താവിനെതിരെ എതിര്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ നടന്ന സംഭവങ്ങളിലാണ് ഇപ്പോള്‍ നിയമനടപടികള്‍ പുരോഗമിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group