വെറുതെ ഇരുന്ന് സമ്ബാദിക്കുക എന്ന് പറഞ്ഞാൽ കേൾക്കാൻ നല്ല രസമാണ്. ഇത്തരത്തിലൊരു ജോലി ലഭിക്കുമോയെന്ന് പലരും ആ ഗ്രഹിച്ചിട്ടുമുണ്ടാകും.ഇത്തരത്തിലൊരു ജോലി ഇന്ന് ആൾക്കാർ ചെയ്തു വരുന്നുണ്ട്. തടിയനങ്ങാതെ പണം സമ്ബാദിക്കാനുള്ള ഈ ജോലി കമ്ബനികളൊന്നുമല്ല വാഗ്ദാനം ചെയ്യുന്നത്. മറിച്ച് ഒരു യുവാവിന്റെ ബുദ്ധിയിൽ ഉദിച്ച ആശയം സ്വയം തൊഴിലാക്കി മാറ്റിയാണ് അദ്ദേഹം സമ്ബാദിക്കുന്നത്.വെറുതെ ഇരുന്ന് സമ്ബാദിക്കുന്നയാൾ കുറച്ച് അകലെയാണ് ജപ്പാനിൽ ടോക്കിയോയിലാണ്.
ഷോജി മോറിമോട്ടോ എന്ന 38കാരൻ സ്വയം വികസിപ്പിച്ചെടുത്തതാണ് ഈ ജോലി. 2018ൽ ജോലി നഷ്ടപ്പെട്ടതോടെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന് ജീവിക്കാനാണ് മോറിമോട്ടോ പണിയെടുക്കാതെ സമ്ബാദിക്കാൻ തുടങ്ങിയത്.
സ്വയം വാടകക്ക് നൽകുക: കോവിഡിന് ശേഷമാകും പലർക്കും ഏകാന്തതവല്ലാത്ത പ്രശ്നമായി തോന്നിയിട്ടുണ്ടാവുക.കൂടിചേരലുകൾ കുറഞ്ഞ കാലത്ത്ചുമരുകൾക്കിടയിലെ ഒറ്റപ്പെടലുകൾ പലരും അനുഭവിച്ചിരുന്നു. ജപ്പാനിലെ ടോക്കിയോ പോലൊ അതിവേഗം കുതിക്കുന്ന നഗരത്തിൽ ഈ പ്രശ്നം നേരത്തെയുള്ളതാണ്.
ഈ സാഹചര്യത്തെ വരുമാന മാർഗമായി കണ്ട് ഉപയോഗപ്പെടുത്തകയാണ് ഷോജി മൊറിമോട്ടോ ചെയ്തത്. ഒറ്റയ്ക്കിരിക്കാൻ സാധിക്കാത്തവർക്ക് സ്വയം വാടകയ്ക്ക് നൽകുന്ന സേവനമാണ്ഇദ്ദേഹത്തിന്റെ ജോലി. സ്വയം വാടകയ്ക്ക് നൽകുക. കേൾക്കുമ്ബോൾ തന്നെയൊരു പുതുമ തോന്നുന്നില്ലേ. ആ പുതുമ തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയവും.
‘കമ്ബനി’ നൽകുക എന്ന ജോലി: ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ തോന്നുമ്ബോൾ മിണ്ടാൻ ഒരാളില്ലാത്ത വിഷമം അനുഭവിച്ചിട്ടുണ്ടോ. ഇത്തരക്കാർക്കാണ് ഷോജി മൊറിമോട്ടോ തന്റെ സേവനം വാഗ്ദാനം ചെയ്യുന്നത്. തിന്നാനും കുടിക്കാനും ലളിതമായ പ്രതികരണങ്ങൾ നൽകാനും സാധിക്കുന്നൊരാൾ എന്നാണ് ഷോജി മോറിമോട്ടോ സ്വയംവിശേഷിപ്പിക്കുന്നത്.
സ്വയം വാടകയ്ക്ക് നൽകാൻ തുടങ്ങിയതിന് ശേഷമുള്ള ചില അനുഭവങ്ങൾ ഷോജിമോറിമോട്ടോ പറയുന്നത് കേട്ടാൽ അദ്ദേഹത്തിന്റെ തൊഴിലിനെ പറ്റി പൂർണ രൂപം കിട്ടും. “ഒരു ദിവസം 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീ അപ്പോയിൻമെന്റെടുത്തു. പരസ്പരം അഭിസംബോധന ചെയ്ത ശേഷം ഞങ്ങൾ രണ്ടു പേരും ഒന്നും സംസാരിക്കാതെ ദീർഘ നേരം ചായ കുടിച്ചിരുന്നു. ഈ അപ്പോയന്റ്മെന്റിനും പണം ലഭിച്ചു.
ഇപ്പോൾ ഷോജി മോറിമോട്ടോയുടെ ജോലിയെ പറ്റി പൂർണമായും മനസിലായിട്ടുണ്ടാകും. ഡിസ്നിലാന്റിലേക്ക് ഹെലിക്കോപ്റ്റർ യാത്രയായിരുന്നു മറ്റൊരു ക്ലയിന്റ് ആവശ്യപ്പെട്ടത്. ആത്മഹത്യക്ക് ശ്രമിച്ചൊരാളൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പിന് ചെന്നിട്ടുണ്ടെന്നും ഷിജോ മോറിമോട്ടോ പറയുന്നു. മരം കോച്ചുന്ന തണുപ്പിൽ തെരുവിൽ പാടുന്ന സംഗീതജ്ഞന്റെ പ്രേക്ഷനനാകാനും സുഹൃത്തുകളില്ലാതെ ജന്മദിനത്തിൽഏകാന്തമായവർക്ക് പിറന്നാളാഘോഷത്തിനും മോറിമോട്ടോയെ കിട്ടും.
എന്നാൽ വീടുകൾ വൃത്തിയാക്കാനും തുണി അലക്കാനും നഗ്നത കാണിക്കാനുമുള്ള പോലുള്ള ജോലികളോട് നോ പറയുന്നതാണ് അദ്ദേഹത്തിന്റെ ശീലം.
വലിയ വരുമാനം:2018 ൽ തൊഴിൽ നഷ്ടപ്പെട്ട ശേഷം ട്വിറ്റർ വഴിയാണ് ഷോജി മോറിമോട്ടോ സ്വയം വാടകയ്ക്ക് നൽകുന്ന ജോലി ആരംഭിക്കുന്നത്. തുടക്കത്തിൽ സൗജന്യമായാണ് സേവനങ്ങൾ നൽകിയതെങ്കിലും പിന്നീട് പണം ഈടാക്കി തുടങ്ങി. ട്വിറ്റിറിൽ 2.50ലക്ഷം ഫോളോവേഴ്സുള്ള വലിയ സെലിബ്രേറ്റിയാണ് ഇന്ന് ഇദ്ദേഹം. ദിനംപ്രതി 3000 ത്തിലധികം അന്വേഷണങ്ങളാണ് ഷോജി മോറിമോട്ടോയെ തേടിയെത്തുന്നത്.ദിവസത്തിൽ രണ്ടോ മൂന്നോ അപ്പോയന്റ്മെന്റുകൾ മാത്രമാണ് ഇദ്ദേഹം സ്വീകരിക്കുക. ഒരു അപ്പോയിൻമെന്റിന് 69 പൗണ്ടാണ് ഈടാക്കുന്നത്. ഇത് ഏകദേശം 7,000 രൂപയ്ക്ക്കടുത്ത് വരും. ഇത്തരത്തിൽ ദിവസത്തിൽ 21,000 രൂപ വരെ സമ്ബാദിക്കാൻ അദ്ദേഹത്തിനാകുന്നുണ്ട്.