Home തിരഞ്ഞെടുത്ത വാർത്തകൾ ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

by ടാർസ്യുസ്

ഭാര്യയുടെയും ഭാര്യാവീട്ടുകാരുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. താന്‍ നേരിട്ട ദുരിതങ്ങള്‍ വിവരിക്കുന്ന വിഡിയോ പകര്‍ത്തി സുഹൃത്തിന് അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഭാര്യ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.നിഷാ ഖാന്‍, കൈഫ് ഖാന്‍, രേഷ്മ കംറുഖാന്‍, ഷമാ ജാവേദ് ഷെയ്ഖ്, ജാവേദ് ഷെയ്ഖ്, അഥര്‍വ കാലെ, ഇഷിത എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്. വിഡിയോയുടെ ഫോറന്‍സിക് പരിശോധനയ്ക്കായി മുഹമ്മദ് സാദിന്റ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാസിക് ജില്ലയിലെ മാലേഗാവ് സ്വദേശിയായ മുഹമ്മദ് സാദ് ആസിഫ് സയ്യദ് പുണെയിലെ ജംഭുല്‍വാടിയിലാണ് താമസിച്ചിരുന്നത്. ഭാര്യ നിഷാ ഖാനുമായി (കരീമുനിസ്സ) തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും ഭാര്യയും അവരുടെ ബന്ധുക്കളും മുഹമ്മദ് സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നുമാണ് വിവരം.പീഡനത്തില്‍ മനംനൊന്ത മുഹമ്മദ് സാദ്, നിഷ ഉള്‍പ്പെടെ ഏഴു പേരുടെ പേര് പരാമര്‍ശിച്ച്‌ താന്‍ അനുഭവിച്ച പീഡനങ്ങള്‍ വിശദീകരിച്ച്‌ ഫോണില്‍ വിഡിയോ പകര്‍ത്തുകയും മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ എലി വിഷം കഴിച്ച്‌ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group