ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയംവെച്ച് അമിതമായി മദ്യംകഴിച്ച 60-കാരൻ രക്തം ഛര്‍ദിച്ച് മരിച്ചു. കര്‍ണാടകത്തിലെ ഹാസൻ സിഗരനഹള്ളിയിലാണ് സംഭവം.പ്രദേശവാസിയായ തിമ്മേഗൗഡയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്.ചൊവ്വാഴ്ച വൈകീട്ട് സംസാരത്തിനിടെ 90 മില്ലിലിറ്ററിന്റെ 10 പായ്ക്കറ്റ് മദ്യം ഒരേസമയം കഴിക്കുമെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം തെളിയിച്ചാല്‍ കഴിക്കുന്നതിന്റെ ഇരട്ടി മദ്യം വാങ്ങിത്തരാമെന്നായിരുന്നു സുഹൃത്തുക്കളുടെ പന്തയം.
പന്തയം ഏറ്റെടുത്ത തിമ്മേഗൗഡ സമീപത്തെ വില്‍പ്പനശാലയില്‍നിന്ന് മദ്യംവാങ്ങി വെള്ളമോ സോഡയോ ചേര്‍ക്കാതെ കുടിച്ചുതീര്‍ത്തു. മദ്യം കഴിച്ചയുടനെ ഇയാള്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കൃഷ്ണഗൗഡ, ദേവരാജ് എന്നിവര്‍ ഓടിരക്ഷപ്പെട്ടു. പ്രദേശവാസികളെത്തി തിമ്മേഗൗഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൃഷ്ണഗൗഡ, ദേവരാജ് എന്നിവരുടെപേരില്‍ കേസെടുത്തതായി ഹോളേനരസിപുര പോലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണ്.
കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ കൊല്‍ക്കത്ത സ്വദേശി നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍
കൊല്‍ക്കത്ത: കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ കൊല്‍ക്കത്ത സ്വദേശിയെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേരളത്തില്‍ അതിഥി തൊഴിലാളിയായി ജോലി ചെയ്തിരുന്ന ബര്‍ദ്വാൻ ജില്ലയില്‍ നിന്നുള്ള ആളെ കടുത്ത പനിയും ഛര്‍ദ്ദിയും തൊണ്ടയിലെ അണുബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്തശേഷം മടങ്ങിയെത്തിയതിനാല്‍ ഡോക്ടമാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് ഇയാള്‍.
അണുബാധ സ്ഥിരീകരിക്കാൻ ആവശ്യമായ പരിശോധനകള്‍ ഇനിയും നടത്താനുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.കടുത്ത പനിയെ തുടര്‍ന്ന് ഇയാള്‍ ആദ്യം എറണാകുളത്ത് ചികിത്സ തേടിയിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു