ഗുവഹാത്തി: കാമുകി വിവാഹാഭ്യര്‍ഥന വിസമ്മതിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.ഗുവഹാത്തി സില്ചിലെ വാടകമുറിയിലാണ് 27കാരന് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.’ഔപചാരികമായി വിവാഹം ആലോചിച്ചു. അവള് എല്ലാവരുടെയും മുന്നില്‍വച്ച് അത് നിരസിച്ചു. ഞങ്ങളുടെ പ്രണയം അറിഞ്ഞ അവളുടെ അമ്മാവന് അവളെ കൊല്ലുമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ കാരണം അവള് വേദനിക്കരുത്.
അതുകൊണ്ട് ഈ ലോകത്തോട് ഞാന്‍ വിടപറയുകയാണ്. അമ്മ, അമ്മാവന്, സഹോദരി, ജ്യേഷ്ഠന് തുടങ്ങി എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു. പക്ഷേ, അതിനേക്കാള്‍ ഞാന്‍ അവളെ സ്നേഹിക്കുന്നു. അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല.’ മരണത്തിനു മുന്‍പായി ജയ്ദീപ് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.ജയ്ദീപിന്റെ ആത്മഹത്യയില്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സഹോദരന് രൂപം റേ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബമാണ് ജയ്ദീപ് ജീവനൊടുക്കാന്‍ കാരണം. അവനായിരുന്നു കുടുംബത്തിന്റെ സംരക്ഷണം. അവന് നല്ല ജോലിയുണ്ട്. എന്നിട്ടും എന്താണ് ആ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്ന് സഹോദരന് പറഞ്ഞു.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരേ വിരലില്‍ ഒന്‍പത് തവണ പാമ്ബ് കടി : മരണഭീതിയില്‍ 28കാരന്
അഹമ്മദാബാദ് : മരണത്തിനും , ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലാണ് 28 കാരന് മഹേഷിന്റെ ജീവിതം . രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരേ വിരലില്‍ തന്നെ ഒന്‍പത് തവണയാണ് മഹേഷിന് വിഷപ്പാമ്ബിന്റെ കടിയേറ്റത് .ഉനയിലെ നാനേവ കന്‍സാരി ഗ്രാമവാസിയാണ് മഹേഷ്.കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന മഹേഷിന് വിഷപ്പാമ്ബിന്റെ കടിയേറ്റത് ഒരിക്കലല്ല, പലതവണയാണ്. പലപ്പോഴും ഗുരുതരാവസ്ഥയിലാണ് മഹേഷിനെ ആശുപത്രിയില്‍ എത്തിക്കുന്നത്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പലതവണ കൈവിട്ടു. ഒടുവില്‍ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ ഡോ. എന്‍.കെ. ജാദവാണ് ഈ യുവാവിനെ പലതവണ ചികിത്സിക്കുകയും മരണത്തില്‍ നിന്ന് കരകയറ്റുകയും ചെയ്തത്.മഹേഷിന്റെ വലതുകാലിന്റെ മൂന്നാം വിരലിലാണ് ഒന്‍പത് തവണയും പാമ്ബ് കടിച്ചത്. മഹേഷ് വീടിനുള്ളില്‍ നില്‍ക്കുമ്ബോഴാണ് ഒന്‍പത് തവണയും പാമ്ബ് കടിയേറ്റത്.
മാത്രവുമല്ല, ഒരിക്കല്‍ മഹേഷിന്റെ വീട്ടിലെ അടുപ്പിനുള്ളില്‍ പോലും ഒരിക്കല്‍ പാമ്ബിനെ കണ്ടെത്തി . മഹേഷിനെ അല്ലാതെ വീട്ടിലെ മറ്റാരെയും ഇതുവരെ പാമ്ബ് കടിച്ചിട്ടില്ല . വീട്ടിനുള്ളില്‍ വച്ച് കടിയേറ്റതോടെ ഇപ്പോള്‍ സൂററ്റിലെ ബന്ധുവീട്ടിലാണ് മഹേഷിന്റെ താമസം.ഇപ്പോഴിതാ പാമ്ബുകടിയേല്ക്കാതിരിക്കാന് വീട്ടുകാരുടെ ഉപദേശപ്രകാരം സൂറത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഈ യുവാവ്.ഇപ്പോള്‍ സൂററ്റില്‍ ഡയമണ്ട് കട്ടറായി ജോലി ചെയ്യുകയാണ് മഹേഷ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കന്‍സരി സൂറത്തില്‍ നിന്ന് ജോലിക്കായി ജന്മനാട്ടില് വന്നിരുന്നെങ്കിലും ജോലി പൂര്‍ത്തിയാക്കി ഉടന്‍ തന്നെ സൂററ്റിലേക്ക് മടങ്ങി .അതേസമയം ഓരോ തവണയും ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് പാമ്ബ് കടിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു