Home Featured ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി.

ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി.

ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയും ബെംഗളൂരുവിൽ താമസക്കാരനുമായ മഹേഷ് കുമാർ(46) ആണ് ഭാര്യ മീന(35)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. മറ്റൊരാളുമായി മീനയ്ക്കുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മീനയെ ഹുളിമാവിലെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. എന്നാൽ, മഹേഷ്കുമാറിനെ വീട്ടിൽ കണ്ടിരുന്നില്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു.

അകത്തുകയറി പരിശോധിച്ചതോടെ മഹേഷ്കുമാറിന്റെ മൊബൈൽഫോൺ കണ്ടെത്തി. തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഇയാളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ക്രെയിൻ ഓപ്പറേറ്ററാണ് മഹേഷ്കുമാർ. ഏറെക്കാലമായി കുടുംബസമേതം ബെംഗളൂരുവിലാണ് താമസം. ഇതിനിടെയാണ് ഭാര്യയുടെ രഹസ്യബന്ധത്തിന്റെ പേരിൽ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങളുണ്ടായത്.

കൊലപാതകത്തിന് തൊട്ടുമുൻപ് മഹേഷ്കുമാർ മകനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഇതോടെ മകന്റെ പെൺസുഹൃത്തിനെ ഫോണിൽവിളിച്ച് മകനെ ശ്രദ്ധിക്കണമെന്നും അവനെ നന്നായി പരിചരിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.

പരസ്യങ്ങളില്‍ വീഴല്ലേ! സിവില്‍ സര്‍വീസ് പരീക്ഷയില്‍ 200-ലധികം പേരെ വിജയിപ്പിച്ചുവെന്ന് പ്രചാരണം’; ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ

യു പി എസ് സി സിവില്‍ സർവീസ് പരീക്ഷയില്‍ 200-ലധികം പേരെ വിജയിപ്പിച്ചുവെന്ന് തെറ്റായി പ്രചാരണം നടത്തിയെന്ന പരാതിയില്‍ ശ്രീരാംസ് ഐഎഎസിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) മൂന്ന് ലക്ഷം രൂപ പിഴയിട്ടു.സ്ഥപനത്തിന്റെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയ സിസിപിഎ, യഥാർഥത്തില്‍ 171 പേർ മാത്രമാണ് പരീക്ഷ പാസായത് എന്നും വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിലാണ് ശ്രീരാംസ് ഐഎസിന് പിഴ. വിജയിക്കുന്ന ഉദ്യോഗാർഥികളുടെ ചിത്രങ്ങളും പേരുകളും പരസ്യത്തില്‍ ഉപയോഗിച്ച്‌ വിദ്യാർഥികളെ ആകർഷിക്കുന്ന രീതി കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പതിവ് തന്ത്രമാണ്.

എന്നാല്‍ ഈ വിദ്യാർഥികള്‍ ഏത് കോഴ്സുകള്‍ എടുത്തു, എത്ര കാലം പഠിച്ചു എന്ന വിവരങ്ങള്‍ പങ്കുവെക്കാറില്ല.ശ്രീരാംസ് ഐഎസ് തങ്ങളുടെ പരസ്യത്തില്‍ 200-ലധികം പേരെ വിജയിപ്പിച്ചുവെന്നും ഇന്ത്യയിലെ മികച്ച ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണെന്നും അവകാശപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് വ്യത്യസ്ത കോഴ്സുകള്‍ നല്‍കുന്നതായി പറയുമ്ബോള്‍, ഏത് കോഴ്സ് എടുത്ത വിദ്യാർഥികളാണ് വിജയിച്ചത് എന്ന വിവരം മറച്ചുവെച്ചുവെന്നും ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിസിപിഎ ചൂണ്ടിക്കാട്ടി.

ശ്രീരാംസ് ഐഎസ് തങ്ങളുടെ മറുപടിയില്‍ 171 വിജയികളുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കിയത്. ഇതില്‍ 102 പേർ സൗജന്യ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാമില്‍ നിന്നും, 55 പേർ സൗജന്യ ടെസ്റ്റ് സീരീസില്‍ നിന്നും, 9 പേർ ജിഎസ് ക്ലാസ്റൂം കോഴ്സില്‍ നിന്നും, 5 പേർ സംസ്ഥാന സർക്കാരുമായുള്ള കരാറിലൂടെ സൗജന്യ കോച്ചിംഗ് നേടിയവരുമാണ്.സിവില്‍ സർവീസ് പരീക്ഷയില്‍ മൂന്ന് ഘട്ടങ്ങള്‍ ഉണ്ടെന്നും, അതില്‍ പ്രീലിംസ് ഒരു തിരഞ്ഞെടുപ്പു പരീക്ഷ മാത്രമാണെന്നും സിസിപിഎ ചൂണ്ടിക്കാട്ടി. മെയിൻസ് പരീക്ഷയും ഇന്റർവ്യൂവുമാണ് പ്രധാനം.

പല വിദ്യാർഥികളും സ്വന്തം ശ്രമത്തില്‍ പ്രീലിംസ് പാസാകാറുണ്ട്. ശ്രീരാംസ് ഐഎഎസ് മെയിൻസ് തയ്യാറെടുപ്പിന് മാത്രമാണ് സഹായം നല്‍കിയത് എന്നത് മറച്ചുവെച്ചതായി സിസിപിഎ ആരോപിച്ചു. പരസ്യങ്ങളില്‍ വസ്തുതകള്‍ വ്യക്തമായി അവതരിപ്പിക്കണം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് പ്രധാനമാണെന്നും സിസിപിഎ ചീഫ് കമ്മീഷണർ നിധി ഖാരെ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group