Home കർണാടക ബെംഗളൂരുവില്‍ ഞെട്ടിക്കുന്ന സംഭവം; പെണ്‍സുഹൃത്തിനെയും മാതാപിതാക്കളെയും യുവാവ് പെട്രോളൊഴിച്ച്‌ കത്തിച്ചു; അറസ്റ്റ്

ബെംഗളൂരുവില്‍ ഞെട്ടിക്കുന്ന സംഭവം; പെണ്‍സുഹൃത്തിനെയും മാതാപിതാക്കളെയും യുവാവ് പെട്രോളൊഴിച്ച്‌ കത്തിച്ചു; അറസ്റ്റ്

by ടാർസ്യുസ്

ബെംഗളൂരു: പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു യുവതിയെയും മാതാപിതാക്കളെയും പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.തരബനഹള്ളിയില്‍ നടന്ന ഈ നടുക്കുന്ന സംഭവത്തില്‍ പ്രതിയായ പാണ്ഡുരംഗ അഥവാ ചന്ദ്രുവിനെ പൊലീസ് പിടികൂടി.

വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റ യുവതി സുമലതയും മാതാപിതാക്കളായ മഞ്ജമ്മയും ഭർത്താവും ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ സുമലതയുടെ അമ്മ മഞ്ജമ്മയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.സുമലതയും ചന്ദ്രുവും തമ്മില്‍ മുമ്പ് അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഇതിനിടെ മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചതിനെക്കുറിച്ച്‌ സുമലത ചോദ്യം ചെയ്തതോടെയാണ് തർക്കം രൂക്ഷമായത്. ഇതിന് പിന്നാലെയാണ് ചന്ദ്രു പെട്രോള്‍ ഒഴിച്ച്‌ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group