Home Featured ബെംഗളൂരു : വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ.

ബെംഗളൂരു : വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ ഓഫീസിലെത്തി കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ഹാസൻ സ്വദേശിയായ അവിനാശ് (24) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.കല്യാൺ നഗറിലെ യുവതിയുടെ ഓഫീസിന് സമീപത്തെത്തിയ അവിനാശ് ചിലകാര്യങ്ങൾ സംസാരിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് അവിനാശ് യുവതിയുടെ മുഖത്ത് കുത്തിയത്.വിവാഹമോചിതയായ യുവതിയും അവിനാശും നേരത്തേ ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പുയർന്നതോടെ യുവതി ബന്ധത്തിൽനിന്ന് പിന്മാറുകയായിരുന്നു.

എന്നാൽ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അവിനാശ് യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായാണ് യുവതി പോലീസിന് നൽകിയമൊഴി. ചൊവ്വാഴ്ച വൈകീട്ടും ഇതേ വിഷയവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.കുത്തേറ്റ യുവതിയെ ഓഫീസിലെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ നഗരത്തിൽ സമാനമായി നടക്കുന്ന രണ്ടാമത്തെസംഭവമാണിത്.

ഓജോ ബോര്‍ഡ് കളിച്ച 28 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

ഓജോ ബോര്‍ഡ് കളിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊളംബിയയിലെ ഒരു ഗേള്‍സ് സ്‌കൂളിലായിരുന്നു സംഭവം. 28 കുട്ടികളാണ് ഓജോ ബോര്‍ഡ് കളിച്ച്‌ പരിഭ്രാന്തിയിലാവുകയും ചികിത്സ തേടുകയും ചെയ്തത്.ദക്ഷിണ കൊളംബിയയിലെ ഗലേഴ്‌സ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലെ വിദ്യാര്‍ത്ഥിനികളാണ് എല്ലാവരും. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികളില്‍ പലര്‍ക്കും ആങ്‌സൈറ്റി അറ്റാക്ക് ഉണ്ടായെന്നാണ് വിവരം.

തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം ഗെയിമുകള്‍ നിലവില്‍ കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു. നേരത്തെയും കൊളംബിയയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓജോ ബോര്‍ഡ് കളിച്ച അഞ്ച് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.കളിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സ്‌കൂളില്‍ നടക്കുന്ന അനാവശ്യ പ്രവൃത്തികള്‍ തടയാന്‍ സ്കൂള്‍ അധികൃതര്‍ക്ക് കഴിയാതിരുന്നത് വലിയ വീഴ്ചയാണെന്നും മാതാപിതാക്കള്‍ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group