ബെംഗളൂരു : മെട്രോയിൽ തിരക്കിനിടെയുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ കാറ്ററിങ്ജോലി ചെയ്യുന്ന ലോകേഷ് ആചാർ ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിലാണ് സംഭവം.യുവതി മെട്രോയിൽനിന്നിറങ്ങാൻ നേരം പുറകിൽനിന്നിരുന്ന യുവാവ് മോശമായി പെരുമാറുകയായിരുന്നു.യുവതി ബഹളം വെച്ചതോടെ യുവാവ് മെട്രോയിൽനിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു.ഈ സമയം സുരക്ഷാ ജീവനക്കാരെത്തി പിടികൂടുകയായിരുന്നു. യുവതി ഉപ്പാർപേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വിളിക്കാം ഈ നമ്പറുകളിൽ :യാത്രയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായാൽ യാത്രക്കാർക്ക് 080 25191208, 080 22162258, 080 22162208 എന്നീ നമ്പറുകളിലോ ടോൾ ഫ്രീ 1800-425-12345- ว വിളിക്കാമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. ഇതുകൂടാതെ മെട്രോയിലെ എല്ലാകോച്ചിലും പാസഞ്ചർ എമർജൻസി അലാറം (പി.ഇ.എ.) സംവിധാനവും ഉണ്ട്. ഈ സംവിധാനത്തിലൂടെ യാത്രക്കാർക്ക് ട്രെയിൻ ഓപ്പറേറ്ററുമായി സംസാരിച്ച് തൊട്ടടുത്ത സ്റ്റേഷനിലെത്തുമ്പോൾ അടിയന്തരസഹായങ്ങൾ നേടാനാകും.
സമൂഹമാധ്യമങ്ങളില്‍ യുവാക്കളുടെ അനാവശ്യ കമന്റ് വേണ്ട -ഹൈകോടതി, മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസിലാണ് നിരീക്ഷണം
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ യുവാക്കള്‍ അനാവശ്യ കമന്റുകളിടുന്ന പ്രവണത ഒഴിവാക്കണമെന്ന് ഹൈകോടതി. സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്.എസ്.എസ് പ്രവര്‍ത്തകനായ തൊടുപുഴ സ്വദേശി അഖില്‍ കൃഷ്ണൻ നല്കിയ ഹരജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിമര്‍ശനം.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലം പറയുന്നത് ചിലരുടെ വിനോദമായി. അവരെ വമ്ബിച്ച ഭൂരിപക്ഷത്തോടെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. അവരുടെ പ്രായവും പദവിയും പരിഗണിക്കണം.
ഈ കേസിലെ പ്രതിയായ ഹരജിക്കാരൻ 26 വയസ്സുള്ള എൻജിനീയറിങ് വിദ്യാര്‍ഥിയാണ്. 70 വയസ്സ് പിന്നിട്ട മുഖ്യമന്ത്രിയെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അശ്ലീല പരാമര്‍ശം നടത്തിയത്. മുതിര്‍ന്നവരെ ബഹുമാനിക്കുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രായമായവരെ ബഹുമാനിച്ചാല്‍ അവര്‍ തിരിച്ചും ബഹുമാനിക്കുമെന്നും കോടതി പറഞ്ഞു. അപകീര്‍ത്തിപ്പെടുത്തുന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഹരജിക്കാരനെതിരെ കേസെടുത്തത് കോടതി റദ്ദാക്കി.