ബെംഗളൂരു: കലബുറഗിയിൽ 70 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിന് 28 വയസ്സുകാരൻ അറസ്റ്റിൽ, അലന്ദ് അണ്ണൂരു സ്വദേശി സന്തോഷാണ് പിടിയിലായത്. കൊച്ചുമകളോടൊപ്പം താമസിച്ചിരുന്ന വയോധികയെയാണു സന്തോഷ് പീഡിപ്പിച്ചത്. നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ അശ്ലീല വിഡിയോകൾക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒന്‍പത് വരെ ചെലവഴിക്കാം, ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല; മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് വധു, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പാലക്കാട്: ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്ന് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ശനിയാഴ്ച വിവാഹിതയായകാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയാണ് ഭര്‍ത്താവ് കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്ക് മുദ്രപ്പത്രത്തിലൂടെ ഉറപ്പുനല്‍കിയത്.
വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒന്‍പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്ബോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേര്‍ പ്രചാരണമേറ്റെടുത്തു.ഇതോടെ, വധുവിനും വരനും കൂട്ടുകാര്‍ക്കുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ആശംസ പ്രവാഹമായി.രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള പഠനത്തിലാണ്.