Home Featured ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചതിന് ജയിലിലായ യുവാവ് പുറത്തിറങ്ങി ഇൻസ്റ്റാഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചതിന് പിടിയിൽ

ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചതിന് ജയിലിലായ യുവാവ് പുറത്തിറങ്ങി ഇൻസ്റ്റാഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചതിന് പിടിയിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും ഇതേ കുറ്റത്തിന് പിടിയിലായി. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍.

പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് അതേ കുറ്റംചെയ്തതിനാണ് വീണ്ടും അറസ്റ്റിലായത്. ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.

പന്തളം എസ് എച്ച് ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണസംഘത്തില്‍ എസ് ഐമാരായ സുരേന്ദ്രന്‍ പിള്ള, നജീബ്, സീനിയര്‍ സി പി ഒമാരായ നാദിര്‍ഷാ, ശരത്, സി പി ഒമാരായ കൃഷ്ണദാസ്, എസ്.അന്‍വര്‍ഷാ എന്നിവരും ഉണ്ടായിരുന്നു.

കുടിവെള്ള ബില്ലിനെതിരായ പരാതികള്‍; പരിശോധിക്കാന്‍ ആഭ്യന്തര സെല്‍ രൂപീകരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കുടിവെള്ള ബില്ലുകള്‍ സംബന്ധിച്ച്‌ വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം പരാതികള്‍ പരിശോധിക്കുന്നതിനായി ജല അതോറിറ്റി ആസ്ഥാനത്ത് ആഭ്യന്തരസെല്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശം നല്‍കിയത്.

കുടിവെള്ള വിതരണത്തിനായുള്ള ഏക സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍ ബില്ലുകള്‍ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ചുമതല ജല അതോറിറ്റിക്കുണ്ടെന്നും ഉത്തരവില്‍ പറയുന്നു.20,336 രൂപയുടെ കുടിവെള്ള ബില്‍ ലഭിച്ചതിനെതിരെ മുട്ടട സ്വദേശി ജോര്‍ജ് ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ബില്ലിനെ കുറിച്ച്‌ പരിശോധന നടത്തിയെന്നും തുക ശരിയാണെന്നും ജല അതോറിറ്റി എം ഡി കമ്മീഷനെ അറിയിച്ചു. ഒരു ചെറിയ കുടുംബം താമസിക്കുന്ന വീട്ടില്‍ ഇത്രയധികം തുകയുടെ ബില്‍ ലഭിക്കുന്നതില്‍ അസ്വാഭാവികതയുള്ളതിനാല്‍ പരാതിയെ കുറിച്ച്‌ വിശദമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പട്ടു

You may also like

error: Content is protected !!
Join Our WhatsApp Group