ബെംഗളൂരു : കർണാടകകർണാടക രാജ്ഭവനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കോലാർ വദ്ദഹള്ളി സ്വദേശി ഭാസ്കറിനെയാണ് (32) ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽനിന്ന് പിടികൂടിയത്. പോലീസിനെ കബളിപ്പിക്കാനാണ് ബോംബ് ഭീഷണി മുഴക്കിയതെന്നാണ് ഇയാൾ നൽകിയ മൊഴി. ഭാസ്കറിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് വിധാനസൗധ പോലീസ് അറിയിച്ചു.തിങ്കളാഴ്‌ച രാത്രി 11.30-ഓടെയാണ് ബെംഗളൂരുവിലെ ദേശീയ അന്വേഷണ ഏജൻസിയുടെ ( എൻ.ഐ.എ.) കൺട്രോൾ റൂമിൽ രാജ്ഭവനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺസന്ദേശമെത്തിയത്.
തുടർന്ന് എൻ.ഐ.എ. പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭീഷണിസന്ദേശം വന്ന ഫോൺനമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.തിങ്കളാഴ്‌ച ബെംഗളൂരുവിലെ ഒരു കടയിൽനിന്ന് വാങ്ങിയ സിമ്മുപയോഗിച്ചാണ് ഫോൺ വിളിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കടയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച പോലീസ് സിം വാങ്ങിയ ഭാസ്കറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.കർഷകനായ ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞാണ് എൻ.ഐ.എ.യുടെ നമ്പർ സംഘടിപ്പിച്ചത്.
പിന്നീട് ബോംബ് ഭീഷണി മുഴക്കിയശേഷം ഫോൺ ഓഫാക്കി ചിറ്റൂരിലെ ഒരു ക്ഷേത്രത്തിലെത്തി. ഇവിടെനിന്ന് തിരികെ സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
ശബരിമലയില്‍ കുട്ടി കരയുന്ന ചിത്രവും വീഡിയോയും തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വീഡിയോയും ഫോട്ടോയും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍.ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് ചീഫുമാര്‍ക്ക് നിര്‍ദേശം നല്‍കി. ഫോട്ടോ പ്രചരിപ്പിക്കുന്നത് മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തിലും സംസ്ഥാനത്തെ അപമാനിക്കുന്ന വിധത്തിലുമാണെന്നാണ് സര്‍ക്കാര്‍ പറയുന്നു.വിഷയത്തില്‍ തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
ഇത് സൈബര്‍ വിഭാഗത്തിന് കൈമാറി കേസെടുക്കാനാണ് നിര്‍ദ്ദേശം. ഈ ചിത്രം പോസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ കമ്ബനികളില്‍ നിന്നും അധികൃതര്‍ ശേഖരിക്കും. തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടര്‍ന്നാണ് കുട്ടി കരഞ്ഞതും ദൃശ്യങ്ങള്‍ പുറത്ത് വന്നതും എന്നാല്‍ പൊലീസ് കുട്ടിയെ ആശ്വസിപ്പിച്ചു പിതാവിനൊപ്പം വിടുകയായിരുന്നു. ഈ ദൃശ്യങ്ങളും ഫോട്ടോയുമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.