പൂച്ചക്കുട്ടികളെ പെയിന്റടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടാൻ ശ്രമം നടത്തിയ യുവാവ് പിടിയിൽ. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണ് സംഭവം. വാട്ട്സ്ആപ്പിലൂടെയാണ് ഇയാൾ കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് പരസ്യം നൽകിയത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞുങ്ങളെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്.
ഒരു കടുവക്കുഞ്ഞ് 25 ലക്ഷം രൂപയാണ് ഇയാൾ പറഞ്ഞത്. ആവശ്യക്കാർ പണം നൽകിയാൽ പത്ത് ദിവസത്തിനകം എത്തിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. മൂന്ന് കടുവക്കുഞ്ഞുങ്ങൾക്ക് സ്റ്റീൽ പാത്രത്തിൽ ഭക്ഷണം നൽകുന്ന ഫോട്ടോ സഹിതമായിരുന്നു പാർഥിപന്റെ പരസ്യം.വിവരമറിഞ്ഞ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതോടെ പാർഥിപൻ ഒളിവിൽ പോയി.
വനംവകുപ്പ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വെല്ലൂർ ചർപ്പണമേടിൽ നിന്ന് പാർഥിപനെ പിടികൂടുകയായിരുന്നു. പിടികൂടിയപ്പോഴാണ് പരസ്യത്തിൽ ഉള്ളത് കടുവക്കുഞ്ഞ് അല്ലെന്നും, അത് പൂച്ചക്കുഞ്ഞുങ്ങൾ ആണെന്നും യുവാവ് വെളിപ്പെടുത്തിയത്.
ആവശ്യക്കാർക്ക് പൂച്ച കുട്ടികളെ പെയിന്റ് അടിച്ച് നൽകാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നൽകി. അമ്പത്തൂരിലുളള സുഹൃത്ത് അയച്ചുകൊടുത്ത കടുവക്കുഞ്ഞുങ്ങളുടെ ചിത്രമാണ് തട്ടിപ്പിനായി ഇയാൾ ഉപയോഗിച്ചതെന്നാണ് വിവരം.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകന്‍ പിടിയില്‍
ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകന്‍ പിടിയില്‍.14 കിലോ ഹെറോയിനാണ് ഇയാളില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണെന്നും അധികൃതര്‍ പറഞ്ഞു.
രണ്ട് ട്രോളി ബാഗുകളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ബെംഗളൂരു വഴി ദില്ലിയിലേക്ക് വന്‍തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡിആര്‍ഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു.ഓഗസ്റ്റ് 19ന് രാത്രി വിമാനത്താവളത്തിലെത്തിയ സംഘം എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായി കാത്തിരുന്നു.
യാത്രക്കാര്‍ ഇറങ്ങിയ ഉടന്‍, ഡിആര്‍ഐ സംഘം തെലങ്കാനയില്‍ നിന്നുള്ള 52കാരനെ സംശയത്തെ തുടര്‍ന്ന് തടഞ്ഞു. കമ്ബ്യൂട്ടര്‍ സ്കാനറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകള്‍ അടങ്ങിയ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. അടിഭാഗത്ത് അധിക അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.