മലപ്പുറം: മധുര കാമരാജ് സര്‍വകലാശാലയുടെ മൂന്നുവര്‍ഷത്തെ ഡിഗ്രി കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് ആറുമാസത്തെ കോഴ്സിലൂടെ നല്‍കാമെന്ന് പറഞ്ഞ് ഫീസ് ഇനത്തില്‍ നിരവധി വിദ്യാര്‍ഥികളില്‍നിന്ന് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍.മലപ്പുറം മങ്ങാട്ടുപുലം പൂവല്ലൂര്‍ വീട്ടില്‍ ശഫീഫിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവിലായിരുന്നു. എട്ടുമാസത്തോളമായി തമിഴ്നാട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.കോട്ടയത്തും സമാനമായ കേസുണ്ട്. സി.ഐ ജോബി തോമസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ മുഹമ്മദലി, സി. ഗിരീഷ്, സി.പി.ഒമാരായ ദിനു ഷഹേഷ്, സലിം, ജസീര്‍, ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.