ബംഗളൂരു: ബജറ്റ് സമ്മേളനത്തിനിടെ എം.എല്‍.എയെന്ന വ്യാജേന കര്‍ണാടക നിയമസഭക്കുള്ളില്‍ കടന്നയാള്‍ പിടിയില്‍. വെള്ളിയാഴ്ചയാണ് വൻ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടുന്ന സംഭവം അരങ്ങേറിയത്.തിപ്പെരുദ്ര എന്നയാളാണ് 15 മിനിറ്റോളം സഭാഹാളില്‍ എം.എല്‍.എമാരുടെ ഇരിപ്പിടത്തില്‍ ഇരുന്നത്. പ്രതിപക്ഷ നിരയില്‍ ജെ.ഡി-എസ് എം.എല്‍.എമാരായ കാരെമ്മ ജി നായക്, ശരണ്‍ ഗൗഡ എന്നിവര്‍ക്കിടയിലെ സീറ്റിലാണ് ഇയാള്‍ ഇരുന്നത്.15 മിനിറ്റോളം സഭയില്‍ ചെലവഴിച്ച ഇയാളെ പിന്നീട് വിധാൻ സൗധ പൊലീസ് കസ്റ്റഡിയിലെടുത്തു.
സെൻട്രല്‍ ക്രൈം ബ്രാഞ്ച് ജോയന്റ് കമീഷണര്‍ എസ്.ഡി. ശരണപ്പയുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. നിയമസഭയിലെ സുരക്ഷ വീഴ്ച സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വിശദ റിപ്പോര്‍ട്ട് തേടി. നിയമസഭയിലെ സന്ദര്‍ശക ഗാലറിയിലേക്കുള്ള പാസ് സംഘടിപ്പിച്ച് വിധാൻ സൗധയില്‍ കടന്ന പ്രതി എം.എല്‍.എയുടെ പേരു പറഞ്ഞാണ് സഭാഹാളില്‍ കടന്നതെന്ന് ബംഗളൂരു സെൻട്രല്‍ ഡി.സി.പി ആര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞു.
സ്കൂള്‍ വിദ്യാഭ്യാസനിലവാരം: സംസ്ഥാനങ്ങള്‍ പിന്നോട്ട് ;ആദ്യ അഞ്ചുസ്ഥാനങ്ങളില്‍ ആരുമില്ല
2021-22 അധ്യയന വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസ പ്രകടന നിലവാര സൂചിക കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഒരു സംസ്ഥാനവും ഇല്ല. ആറാംസ്ഥാനത്ത് ചണ്ഡീഗഢും (659 പോയന്റ്) പഞ്ചാബും (647.4) എത്തി. ‘പ്രചേസ്ത-2’ ഗ്രേഡ് ആണ് ഈ സംസ്ഥാനങ്ങള്‍ കൈവരിച്ചത്.
ഗ്രേഡിങ്: ദക്ഷ് (941-1000 പോയന്റ്സ്), ഉത്കര്‍ഷ് (881-940), അതി ഉത്തം (821-880), ഉത്തം (761-820), പ്രചേസ്ത-1 (701-760), പ്രചേസ്ത-2 (641-700), പ്രചേസ്ത-3 (581-640), ആകാൻഷി-1 (521-580), ആകാൻഷി-2 (461-520), ആകാൻഷി-3 (401-460) എന്നിങ്ങനെയാണ് ഗ്രേഡുകള്‍ നിശ്ചയിച്ചത്. ഇതില്‍ ദക്ഷ്, ഉത്കര്‍ഷ്, അതി ഉത്തം, പ്രചേസ്ത 1 എന്നീ 5 തലങ്ങളില്‍ ആരും എത്തിയില്ല.
ആറ് സംസ്ഥാനങ്ങള്‍ ഏഴാമത്:കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഏഴാം സ്ഥാനമായ പ്രചേസ്ത 3-ല്‍ എത്തി രാജ്യത്ത് രണ്ടാമതായി. ആയിരത്തില്‍ 609.7 പോയന്റ് നേടിയ കേരളം ‘പ്രചേസ്ത-3’ ഗ്രേഡോടെയാണ് പട്ടികയില്‍ ഇടംപിടിച്ചത്. പട്ടികയുടെ ആദ്യലെവലില്‍ ആരുമില്ലാതിരുന്ന കഴിഞ്ഞവര്‍ഷം 950-നും 900-നും ഇടയില്‍ പോയന്റ് നേടിയ കേരളം രാജ്യത്ത് ഒന്നാമതെത്തിയിരുന്നു (ലെവല്‍-2). ഈ വര്‍ഷം ഗുജറാത്ത് (599), മഹാരാഷ്ട്ര (583.2), ഡല്‍ഹി (636.2), പുതുച്ചേരി (592.7), തമിഴ്നാട് (590.4) എന്നിവയാണ് കേരളത്തിനൊപ്പം ഏഴിലുള്ളത്. ഇവയ്ക്കും ‘പ്രചേസ്ത-3’ ആണ് ഗ്രേഡ്.
458.5 പോയന്റ് നേടിയ അരുണാചല്‍ പ്രദേശ്, 420.6 പോയന്റുള്ള മേഘാലയ, 453.4 പോയന്റ് നേടിയ മിസോറാം എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ഇവയ്ക്ക് ‘ആകാംക്ഷി-3 ആണ് ഗ്രേഡ്. 2020-21 നെ അപേക്ഷിച്ച് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രകടന നിലവാര സൂചികാ സ്കോറില്‍ പിന്നോട്ടു പോയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ആറ് മാനദണ്ഡങ്ങള്‍:വിദ്യാഭ്യാസ നിലവാരം, സ്കൂള്‍ പ്രവേശനത്തിനുള്ള പ്രാപ്യത, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണം, തുല്യത, അധ്യപക പരിശീലന നിലവാരം എന്നിങ്ങനെ ആറ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രകടന നിലവാര സൂചിക തയ്യാറാക്കുന്നത്.എല്ലാ തലത്തിലും സ്കൂള്‍ വിദ്യാഭ്യാസ സമ്ബ്രദായം സുശക്തമാക്കാനും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രശ്നങ്ങള്‍ കണ്ടെത്തി അത്തരം മേഖലകള്‍ക്ക് മുൻഗണന നല്‍കുന്നതിനുമായാണ് സൂചിക തയ്യാറാക്കുന്നത്.