Home Featured കാർ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ ; യുവാവിനെ കസ്റ്റഡിയിലെടുത്തത് കർണാടക പോലീസ്

കാർ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ ; യുവാവിനെ കസ്റ്റഡിയിലെടുത്തത് കർണാടക പോലീസ്

തൃശൂർ: കർണാടകയിലെ മാണ്ഡ്യയിൽ കാർ തട്ടിയെടുത്ത കേസിൽ തൃക്കൂർ സ്വദേശി അറസ്റ്റിൽ. മാണ്ഡ്യ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുന്നത്തുവളപ്പിൽ ബിനോജ് ആണ് അറസ്റ്റിലായത്. പുതുക്കാട് പോലീസിന്റെയും എസ്.ബി. ഫീൽഡ് സ്റ്റാഫിന്റെയും സഹായത്തിൽ മാണ്ഡ്യ പോലീസാണ് ഇയാളെ തൃശൂരിൽനിന്നു കസ്റ്റഡിയിലെടുത്തത്.

ഇയാൾ മുമ്ബും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇതിനു പുറമേ, കർണാടകയിൽ രജിസ്റ്റർ ചെയ്ത കവർച്ചക്കേസിൽ പുതുക്കാട് പുലക്കാട്ടുകര പള്ളിവളപ്പിൽ സുബീഷ് എന്നയാളും അറസ്റ്റിലായിട്ടുണ്ടെന്നു മണ്ഡ്യ പോലീസ് പറഞ്ഞു. ഇയാൾ മാണ്ഡ്യ ജയിലിൽ റിമാൻഡിലാണ്.

സുബീഷിനെ കാണാനില്ലെന്നു കാട്ടി സഹോദരൻ പുതുക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടയിലാണ് മണ്ഡ പോലീസ് പുതുക്കാട് എത്തിയത്. ഇതേ കേസിൽ മണ്ണംപേട്ട പള്ളത്തുമുറി ജിതിനും മാണ്ഡ്യ പോലീസിന്റെ കസ്റ്റഡിയിലാണ്.

ഐകെഇഎ പുതിയ സ്റ്റോർ ബംഗളുരുവിൽ ജൂണിൽ തുറക്കും

ബെംഗളൂരു : സ്വീഡിഷ് ഫർണിച്ചർ, ഹോംവെയർ കമ്പനിയായ ഐകെഇഎ അതിന്റെ മുൻനിര സ്റ്റോർ 2022 ജൂണിൽ ബെംഗളൂരുവിൽ തുറക്കുമെന്ന് മെയ് 25 ബുധനാഴ്ച ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പ്രഖ്യാപിച്ചു.

ഇങ്ക ഗ്രൂപ്പിന്റെ സിഇഒ ജെസ്റ്റർ ബ്രോഡിൻ ഐകിയയുടെ ഭാഗമാണ്, ബെംഗളുരുവിൽ ഐകിയ സ്റ്റോർ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബൊമ്മയെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തു.*2022 ജൂണിൽ ഐകെഇഎ അവരുടെ മുൻനിര സ്റ്റോർ നാഗസാന്ദ്രയിൽ തുറക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

പ്രാദേശിക ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ ഓർഗനൈസേഷനുമായി ചർച്ചകൾ നടത്തുന്നു, അങ്ങനെ തൊഴിലും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കും,” ബൊമ്മ ഒരു ട്വീറ്റിൽ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group