ബംഗളൂരു: ഭാര്യയെ കൈമാറ്റം ചെയ്യാന്‍ തയ്യാറാണെന്ന് കാണിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയ യുവാവ് അറസ്റ്റില്‍. ഇലക്‌ട്രിക്കല്‍ ഷോപ്പ് സെയില്‍സ്മാനായ വിനയ് കുമാറിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ പങ്കുവയ്ക്കുന്നതിനെകുറിച്ച് വിനയ് കുമാര്‍ നിരവധി പേര്‍ക്ക് സാമൂഹിക മാദ്ധ്യമങ്ങളില്‍ മെസേജുകള്‍ അയക്കാറുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. ”താല്‍പര്യം പ്രകടിപ്പിച്ച് മറുപടി കൊടുക്കുന്നവരുമായി തുടര്‍ന്നുള്ള ഇടപാടുകള്‍ ടെലഗ്രാം വഴിയാണ് നടത്തിയിരുന്നത്. സമ്മതമാണെങ്കില്‍ വീട്ടിലേക്ക് ക്ഷണിക്കുന്നതാണ് വിനയ് കുമാറിന്റെ രീതിയെന്നും” സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷി വ്യക്തമാക്കി.
സാമൂഹിക മാദ്ധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ട്വിറ്റര്‍ വഴി ഉള്‍പ്പെടെ വിനയ്ക്ക് ആവശ്യക്കാരെ ലഭിച്ചെന്നും പെലീസ് പറഞ്ഞു. അശ്ലീല വീഡിയോ സ്ഥിരമായി കാണുന്ന സ്വഭാവക്കാരനായ ഇയാള്‍ ഭാര്യയെയും ഇത് കാണാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഐ ടി ആക്‌ട് പ്രകാരമാണ് വിനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്