Home Featured എനിക്ക് നിറം നഷ്ടപ്പെടുന്നു’; കാന്‍സര്‍ അതിജീവിത മംമ്ത മോഹന്‍ദാസിന് പുതിയ രോഗം

എനിക്ക് നിറം നഷ്ടപ്പെടുന്നു’; കാന്‍സര്‍ അതിജീവിത മംമ്ത മോഹന്‍ദാസിന് പുതിയ രോഗം

മലയാളിയുടെ പ്രിയപ്പെട്ട ചലചിത്ര താരം മംമ്ത മോഹന്‍ദാസ് തന്റെ പുതിയ രോഗത്തെ കുറിച്ച്‌ വെളിപ്പെടുത്തുന്നു.അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിനോട് പൊരുതിയതും ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടതുമെല്ലാം തുറന്നു പറഞ്ഞിരുന്നു മംമ്‌ത. തനിക്ക് ഓട്ടോ ഇമ്യൂണല്‍ ഡിസീസാണെന്നാണ് മംമ്ത പറയുന്നത്.ഇന്‍സ്റ്റഗ്രാമിലൂടെ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചാണ് മംമ്‌ത പുതിയ വെല്ലുവിളിയെ കുറിച്ച്‌ തുറന്നുപറഞ്ഞത്. മേക്കപ്പ് ഇല്ലാതെയാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രിയപ്പെട്ട സൂര്യന്‍, മുമ്ബെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു… മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’- എന്നാണ് താരം പോസ്റ്റില്‍ കുറിച്ചത്.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തെറ്റായി പ്രവര്‍ത്തിച്ച്‌ രോഗാണുക്കള്‍ക്ക് പകരം ശരീരത്തിന്റെ സ്വന്തം കോശങ്ങനെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏല്‍ക്കുമെന്ന് മംമ്ത കുറിപ്പില്‍ പങ്കുവച്ചത്.

രാജ്യത്ത് ആന്‍ഡ്രോയിഡ് ഫോണുകളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യത, പുതിയ മുന്നറിയിപ്പുമായി ഗൂഗിള്‍

കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ പുതിയ മുന്നറിയിപ്പുമായി ഗൂഗിള്‍.രാജ്യത്തെ സ്മാര്‍ട്ട്ഫോണുകളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2022- ല്‍ വ്യത്യസ്ഥ ഓര്‍ഡറുകളിലൂടെ സിസിഐ ഗൂഗിളിന് പിഴ ചുമത്തിയിരുന്നു.

ആന്‍ഡ്രോയിഡ് മൊബൈല്‍ ഡിവൈസ് ഇക്കോ സിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1,337 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇതിനുപുറമേ, പ്ലേ സ്റ്റോര്‍ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്.സിസിഐയുടെ പുതിയ വിധിക്കെതിരെ ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗൂഗിള്‍ ആപ്പുകള്‍ പ്രീ- ഇന്‍സ്റ്റാള്‍ ചെയ്യാനായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുമായി ഗൂഗിള്‍ കൈകോര്‍ക്കുന്നുണ്ടെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നിരുന്നു.

ഇത് സംബന്ധിച്ച്‌ നിരവധി തവണ സിസിഐ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, പിന്നീട് പിഴ ചുമത്തുകയായിരുന്നു. സിസിഐ കര്‍ശന നിലപാട് തുടര്‍ന്നാല്‍ രാജ്യത്ത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നാണ് ഗൂഗിളിന്റെ വാദം.

You may also like

error: Content is protected !!
Join Our WhatsApp Group