Home Featured ‘ഇനി ആവർത്തിക്കില്ല, ശ്രദ്ധിക്കാം’; ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

‘ഇനി ആവർത്തിക്കില്ല, ശ്രദ്ധിക്കാം’; ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

കൊച്ചി: സംവിധായകൻ ജൂഡ് ആന്റണിയുടെ ‘തലയിൽ മുടി കുറവാണ്, ബുദ്ധിയുണ്ട്’ എന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി. ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുയെന്നാണ് മമ്മൂട്ടി പറഞ്ഞത്. അത്തരം പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പു നൽകുന്നെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി പറഞ്ഞത്: “പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു.

ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.” കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്ലർ ലോഞ്ച് വേളയിലാണ് മമ്മൂട്ടി പരാമർശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയിൽ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നാലെ നടന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമർശനമാണ് സോഷ്യൽമീഡിയ ഉയർന്നത്.

ഭാര്യാ കാമുകന്റെ മൊബൈല്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാലംഘനം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു:വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം കക്ഷിയായ ഭാര്യയുടെ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.മൂന്നാം കക്ഷിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തിയുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് കാമുകന്റെ ഫോണ്‍ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഭാര്യാ കാമുകന്‍ എന്നാരോപിക്കപ്പെടുന്ന ആളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ കേസിന്റെ ഭാഗമാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

വ്യക്തിക്ക് സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹബന്ധത്തിന്റെയും സ്വകാര്യതയും സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവില്‍ ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.ഭര്‍ത്താവിന്റെ പീഡനത്തിന്റെ പേരില്‍ 2018-ല്‍ ആണ് 37 കാരിയായ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ട് ബെംഗളൂരുവിലെ കുടുംബ കോടതിയെ സമീപിച്ചത്.

എന്നാല്‍ ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നും അത് തെളിയിക്കാന്‍ ഭാര്യാ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ച കോടതി വിവരങ്ങള്‍ കൈമാറാന്‍ മൊബൈല്‍ കമ്ബനിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ഇതിനെതിരെ ആരോപണവിധേയനായ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group