മമ്മൂട്ടി (Mammootty) ആരാധകരും മലയാള സിനിമാ പ്രേക്ഷകരും തന്നെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുനന ചിത്രം ‘ബിലാല്‍’ (Bilal) ഷൂട്ടിംഗിലേക്ക് നീങ്ങുന്നതായി സൂചന.പ്രഖ്യാപനത്തിലൂടെ തന്നെ തരംഗം സൃഷ്ടിച്ച ചിത്രം നേരത്തേ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് കോവിഡ് 19 കാര്യങ്ങള്‍ മാറ്റിമറിച്ചത്. പിന്നീട് അമല്‍ നീരദ് (Amal Neerad) സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മമ്മൂട്ടിക്കായി ഒരുക്കിയ ഭീഷ്മപര്‍വം (BheeshmaParvam) കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി വന്‍വിജയമായി മാറി.
ഇതോടെ വരാനിരിക്കുന്ന ബിലാലിനെ കുറിച്ചുള്ള പ്രതീക്ഷകളും ഇരട്ടിച്ചു. ഈ വര്‍ഷം ഡിസംബറോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് ആലോചന.കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള ലൊക്കേഷനുകളിലുമാണ് ബിലാലിന്‍റെ വലിയൊരു പങ്ക് ഷൂട്ട് ചെയ്യുക. ഇന്ത്യക്ക് പുറത്തു തന്നെയാകും ആദ്യ ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തേ തയാറാക്കിയിരുന്ന തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുമ്ബ് നിശ്ചയിച്ചതിലും വലിയ ക്യാന്‍വാസിലാകും ചിത്രമൊരുക്കുക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ദുല്‍ഖറിന്‍റെ വേ ഫാര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുക.