Home Featured സൗദിയിലേക്ക് ടൂറിസ്റ്റായി പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; അവിടെ പണമുണ്ടാക്കാം എന്നല്ലാതെ വേറെ കാഴ്ചകളൊന്നുമില്ല! സൗദിയെ തൊട്ടാല്‍ കൈപൊള്ളും!!! പറഞ്ഞ വാക്ക് തിരിച്ചെടുക്കാന്‍ സൗദി വരെ എത്തി മല്ലുട്രാവലര്‍; അവസാനം അതും ഏറ്റുപറഞ്ഞു.

സൗദിയിലേക്ക് ടൂറിസ്റ്റായി പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; അവിടെ പണമുണ്ടാക്കാം എന്നല്ലാതെ വേറെ കാഴ്ചകളൊന്നുമില്ല! സൗദിയെ തൊട്ടാല്‍ കൈപൊള്ളും!!! പറഞ്ഞ വാക്ക് തിരിച്ചെടുക്കാന്‍ സൗദി വരെ എത്തി മല്ലുട്രാവലര്‍; അവസാനം അതും ഏറ്റുപറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഏറെ പിന്തുണയുള്ള യാത്രാ വ്‌ളോഗറാണ് മല്ലുട്രാവലര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ വ്യത്യസ്തമായ കാഴ്ചകള്‍ കാണിച്ചു തരികയാണ് ഇദ്ദേഹം.എന്നാല്‍ ഇദ്ദേഹം സൗദിയെ കുറിച്ച്‌ പറഞ്ഞ അഭിപ്രായം ഏറെ വൈറലായിരുന്നു. സൗദിയില്‍ കാഴ്ചകള്‍ ഒന്നുമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത് തന്റെ മുന്‍ അനുഭവത്തില്‍ നിന്നാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വ്ലോഗര്‍ മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാന്‍.

സൗദിയിലേക്ക് ടൂറിസ്റ്റായി പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ പണമുണ്ടാക്കാം എന്നല്ലാതെ വേറെ കാഴ്ചകളൊന്നുമില്ലെന്നായിരുന്നു ഒരുവര്‍ഷം മുമ്ബ് യൂട്യൂബറും ട്രാവല്‍ വ്ലോഗറുമായ ഷാക്കിര്‍ സുബ്ഹാന്‍ തന്റെ വിഡിയോയിലൂടെ പരാമര്‍ശം നടത്തിയിരുന്നത്.എന്നാല്‍ ഇതേതുടര്‍ന്ന് വ്യാപകമായ സൈബര്‍ ആക്രമണത്തിന് വിധേയനാകുകയും ഷാക്കിറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി ഓഡിയോ-വിഡിയോ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

പത്തുവര്‍ഷം മുമ്ബ് സൗദിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ തൊഴില്‍ വിസയില്‍ എത്തിയിരുന്നു ഇദ്ദേഹം.ഇങ്ങനെ ഇലക്‌ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ വിറ്റിരുന്ന സ്ഥാപനത്തിലെ സാധാരണ തൊഴിലാളിയായ തനിക്ക് തൊഴിലിടം അടങ്ങിയ ഇടുങ്ങിയ ചുറ്റുപാടുകളല്ലാതെ മറ്റൊന്നും കാണാനോ ആസ്വദിക്കാനോ അവസരം ലഭിച്ചിരുന്നില്ല. റിയാദില്‍ ഞാന്‍ ജീവിച്ച ചുറ്റുപാടും അക്കാലത്ത് തനിക്കുണ്ടായ ചില മോശം അനുഭവവുമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ മൂലമുണ്ടായ തെറ്റിദ്ധാരണ മാറ്റുക കൂടിയാണ് ഇപ്പോഴത്തെ സൗദി സന്ദര്‍ശനത്തിന്റെ ലക്ഷ്യം എന്നത്.

തന്റെ അനുഭവം പങ്കുവെച്ച്‌ തന്നെ തിരുത്തുമെന്നും ഷാക്കിര്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.അതേസമയം റിയാദ് സീസണിന്റെ പ്രധാന വേദിയിലൊന്നായ ബൊളീവാര്‍ഡ് സന്ദര്‍ശിക്കും. നാലുദിവസം കൂടി സൗദിയില്‍ തുടരും. അത് കഴിഞ്ഞാല്‍ കുവൈത്തില്‍ പോകാനും അവിടെനിന്ന് യാത്ര തുടരാനുമാണ് പദ്ധതി. “പറക്കും തളിക” എന്നു പേരിട്ട ടൊയോട്ട ഫോര്‍ച്യൂണറില്‍ ഒരു ചെറിയ വീടിന്റെ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട് .

അറേബ്യന്‍ ഓഫ് റോഡേഴ്സ് എന്നറിയപ്പെടുന്ന യാത്രാസംഘമാണ് റിയാദില്‍ ഷാക്കിറിനെ വഴികാട്ടാന്‍ രംഗത്തുള്ളത്. ഭാര്യ ബല്‍കീസ് ബീവി, മക്കളായ മാസി, റയാന്‍ എന്നിവരും യാത്രയില്‍ ഷാക്കിറിനെ അനുഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group