Home Featured മല്ലു ട്രാവലർക്കെതിരായ പീഡന പരാതി; സൗദി വനിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

മല്ലു ട്രാവലർക്കെതിരായ പീഡന പരാതി; സൗദി വനിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

മല്ലു ട്രാവലർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെമൊഴിയെടുത്തത്. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നേരത്തെ എറണാകുളം സെൻട്രൽ പോലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിന്റെ വിവരങ്ങൾ ശേഖരിക്കുകയാണ്.

അതേസമയം, വിദേശത്തുള്ള ഷക്കീർ സുബാൻ തനിക്കെതിരെ ഉണ്ടായ പരാതി വ്യാജമാണെന്ന വാദവുമായി രംഗത്ത് വന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കൊണ്ട് തന്നെ കേസിൽ മുൻകൂർ ജാമ്യത്തിനായി ഷക്കീർ സുബാൻ ഉടൻ കോടതിയെ സമീപിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group