Home Featured ബെംഗളൂരു : കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ആശുപത്രിയില്‍

ബെംഗളൂരു : കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ആശുപത്രിയില്‍

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി എം.എസ്.രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാർഗെയെ ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 24-ന് പട്‌നയില്‍ നടന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തില്‍ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയില്‍ നടക്കുന്ന പൊതു റാലിയില്‍ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

ചര്‍മ്മ കോശങ്ങളില്‍ നിന്നുള്ള ഡിഎൻഎ ഉപയോഗിച്ച്‌ കൃത്രിമമായി ഭ്രൂണം നിര്‍മ്മിച്ച്‌ ഗവേഷകര്‍

മനുഷ്യരുടെ ചർമ്മ കോശങ്ങളില്‍ നിന്ന് എടുത്ത ഡിഎൻഎ ഉപയോഗിച്ച്‌ ഭ്രൂണം നിർമ്മിക്കാനുള്ള ചുവട് വയ്പുമായി ഗവേഷകർ.ആദ്യമായാണ് ഇത്തരത്തില്‍ പ്രാരംഭ ഘട്ട മനുഷ്യ ഭ്രൂണങ്ങള്‍ കൃത്രിമമായി നിർമ്മിക്കുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് കൃത്രിമ ബീജ സങ്കലനത്തിലൂടെ വന്ധ്യത പരിഹാരത്തില്‍ നിർണായക ഘട്ടത്തില്‍ എത്തിയിട്ടുള്ളത്. വിവിധ രോഗങ്ങള്‍ മൂലവും വാർദ്ധക്യം മൂലവുമുള്ള വന്ധ്യതയെ മറികടക്കാനുള്ള സാങ്കേതിക വിദ്യയുടെ ഏറെ നാളുകളുടെ പ്രയത്നമാണ് വിജയത്തിലെത്തിയത്.

ശരീരത്തിലെ ഏത് കോശത്തേയും ജീവിതത്തിന്റെ ആരംഭ ഘട്ടമായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പരീക്ഷണം പൂർണ വിജയത്തിലെത്തിയാൻ പറയാൻ സാധിക്കുക. സ്വ‍വർഗ ദമ്ബതികള്‍ക്ക് തങ്ങളുമായി ജനിതക ബന്ധമുള്ള കുട്ടിയുണ്ടാവാൻ സാധ്യത നല്‍കുന്നതാണ് പരീക്ഷണം. എന്നാല്‍ കണ്ടെത്തല്‍ ഒരു വന്ധ്യത ക്ലിനിക്കിലേക്ക് എത്തണമെങ്കില്‍ ഇനിയും ഏറെ സമയം വേണമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. എന്നാല്‍ ഒരു പതിറ്റാണ്ടിന് മുൻപ് അത് പൂർണരീതിയില്‍ പ്രാവ‍‍ർത്തികമാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകരുള്ളത്.

പുരുഷ ബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച്‌ ഭ്രൂണമായി മാറുന്ന പ്രക്രിയയാണ് പ്രത്യുല്‍പാദനം നടക്കുന്നത്. ഇതിന് ശേഷം ഒൻപത് മാസങ്ങള്‍ക്ക് ശേഷം കുഞ്ഞ് ജനിക്കുന്നു. ഈ പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്നില്ലെങ്കിലും മനുഷ്യന്റെ ച‍ർമ്മത്തിലെ ഡിഎൻഎയാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.ഗവേഷണഫലം ശ്രദ്ധേയമായ വഴിത്തിരിവാണെന്നാണ് ദി ഓറിഗോണ്‍ ഹെല്‍ത്ത് ആൻഡ് സയൻസ് സർവകലാശാലയിലെ വിദഗ്ദ്ധർ പറയുന്നത്.

എന്നാല്‍ ശാസ്ത്രം എന്താണ് സാധ്യമാക്കുന്നതെന്ന് പൊതുജനങ്ങളുമായി തുറന്ന ചർച്ച നടത്തേണ്ടതുണ്ടെന്നും ഗവേഷക‍ർ പറയുന്നു. ഒരു ചർമ്മകോശത്തില്‍ നിന്ന് ന്യൂക്ലിയസ് എടുക്കുന്നു. ഇതില്‍ മനുഷ്യ ശരീരം നിർമ്മിക്കാൻ ആവശ്യമായ മുഴുവൻ ജനിതക കോഡിന്റെയും ഒരു പകർപ്പ് അടങ്ങിയിട്ടുണ്ട്. പിന്നീട് ഒരു ദാതാവിന്റെ അണ്ഡത്തിനുള്ളില്‍ സ്ഥാപിച്ചാണ് ഭ്രൂണം കൃത്രിമമായി സൃഷ്ടിക്കുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group