ബെംഗളൂരു : ബെംഗളൂരുവിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ മാവേലിക്കര ചെറുകോൽ മുണ്ടുവേലിൽ സാം ഇടിക്കുളയുടെ മകൻ അനീഷ് എം. ഇടിക്കുളയാണ് (33) മരിച്ചത്.കഴിഞ്ഞവെള്ളിയാഴ്ച കൊത്തന്നൂരിൽനിന്ന് ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചായിരുന്നു അപകടം.
ബെംഗളൂരുവിൽ ബിസിനസ് നടത്തിവരുകയായിരുന്നു അനീഷ്. കൊത്തന്നൂരിലായിരുന്നു താമസം. മാതാവ്: പരേതയായ അമ്മിണി ഇടിക്കുള. ഭാര്യ: സാൻസി സാമുവേൽ. മൃതദേഹം വ്യാഴാഴ്ച കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമാപള്ളിയിലെ പൊതുദർശനത്തിനുശേഷം നാട്ടിൽ കൊണ്ടുപോകും. സംസ്കാരം പിന്നീട്.
ഓഗസ്റ്റ് ഒമ്ബതിന് മരങ്ങള്‍ മുറിക്കരുത്, ഇരുമ്ബ് പാത്രത്തില്‍ ഭക്ഷണം പാകം ചെയ്യരുത്; നാഗപഞ്ചമിനാളില് സവിശേഷതകള്‍ ഇങ്ങനെ
നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ നാഗപഞ്ചമി ആഘോഷിക്കുന്നത്. എല്ലാ വർഷവും ശ്രാവണ മാസത്തിലാണ് നാഗപഞ്ചമി ആചരിക്കുന്ന.ശിവനെയും സർപ്പത്തെയും ആരാധിക്കുന്നതിന് ഏറ്റവും നല്ല മാസമായാണ് ശ്രാവണ മാസത്തെ കണക്കാക്കുന്നത്.ഈ വർഷം നാഗപഞ്ചമി ഓഗസ്റ്റ് ഒമ്ബത് വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. പഞ്ചമി തിഥി ആരംഭിക്കുന്നത് ഓഗസ്റ്റ് ഒമ്ബതിന് പുലർച്ചെ 5.30നാണ്. പഞ്ചമി തിഥി അവസാനിക്കുന്നത് ഓഗസ്റ്റ് 10ന് രാവിലെ 7.48നുമാണ്.
ഓഗസ്റ്റ് ഒമ്ബതിന് രാവിലെ അഞ്ച് മുതല്‍ എട്ട് വരെ നാഗത്തെ ആരാധിക്കുന്നത് ഐശ്വര്യം നല്‍കും.നാഗപഞ്ചമി നാളില്‍ നാഗദെെവത്തിന് പാല് നിവേദിക്കുന്നത് വളരെ ശുഭകരമാണ്. ഇതോടൊപ്പം ഈ ദിവസം നാഗദേവതയെ യഥാവിധി ആരാധിക്കുകയും ചെയ്യുക. ഈ നാളില്‍ നാഗദെെവത്തെ ആരാധിച്ചാല്‍ സർപ്പദോഷത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.നാഗപഞ്ചമി നാളില്‍ നാഗദെെവത്തിന് പാല്, തേൻ, പൂക്കള്‍ എന്നിവയാണ് സമർപ്പിക്കുന്നത്. നാഗങ്ങള്‍ക്കായുള്ള ക്ഷേത്രങ്ങളും സന്ദർശിക്കുന്നത് നല്ലതാണ്. വീട്ടിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും പ്രാർത്ഥനങ്ങളും നടത്താറുണ്ട്. ഭക്തർ ഈ ദിവസം പ്രത്യേക വ്രതവും അനുഷ്ഠിക്കുന്നു.
ജ്യോതിഷ പ്രകാരം പഞ്ചമി തിഥിയുടെ അധിപൻ നാഗനാണ്. അതിനാല്‍ ഭക്തിയോടെ നാഗദെെവത്തെ സുഗന്ധം, പൂക്കള്‍, ധൂപവർഗം, പാല്, പായസം, കുതിർത്ത തിന, നെയ്യ് എന്നിവ ഉപയോഗിച്ച് ആരാധിക്കുക. ഈ ദിവസം പാമ്ബാട്ടികള്ക്കും ബ്രാഹ്മണർക്കും ലഡുവും ദക്ഷിണയും ദാനം ചെയ്യുന്നത് നല്ലതാണ്.നാഗപഞ്ചമി നാളില്‍ ഭൂമി ഉഴുതുമറിക്കാൻ പാടില്ല. കൂടാതെ മരങ്ങള്‍ മുറിക്കാനും പാടില്ല. കൂടാതെ നാഗപഞ്ചമി ദിനത്തില്‍ സൂചി നൂല് കൊണ്ട് തുന്നുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഇരുമ്ബ് ചട്ടിയില്‍ തീയിടുകയോ ഇരുമ്ബ് പാത്രത്തില്‍ ഭക്ഷണം പാകം ചെയ്യുകയോ ചെയ്യരുത്.