Home Featured മലയാളി യുവാവ് ബെംഗളൂരുവിൽ കുത്തേറ്റു മരിച്ചു;കൂടെ താമസിച്ചിരുന്ന യുവതി പൊലീസ് കസ്റ്റഡിയില്‍

മലയാളി യുവാവ് ബെംഗളൂരുവിൽ കുത്തേറ്റു മരിച്ചു;കൂടെ താമസിച്ചിരുന്ന യുവതി പൊലീസ് കസ്റ്റഡിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ കുത്തേറ്റുമരിച്ചനിലയിൽ കണ്ടെത്തി. പാനൂർ അണിയാരം ഫാത്തിമാസിൽ മജീദിന്റെയും അസ്മയുടെയും മകൻ ജാവേദാ(29)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ബെംഗളൂരു ഹുളിമാവിന് സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരനാണ് ജാവേദ്. ഒപ്പമുണ്ടായിരുന്ന യുവതിയാണ് കുത്തേറ്റ ജാവേദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിലെത്തുന്നതിനുമുമ്പേ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. യുവതിയെ ഹുളിമാവ് പോലീസ് ചോദ്യം ചെയ്തുവരുകയാണ്.ഏതാനും ദിവസംമുമ്പാണ് മൊബൈൽഫോൺ ടെക്‌നീഷ്യനായ ജാവേദ് ബെംഗളൂരുവിലെത്തിയത്. തുടർന്ന് അപ്പാർട്മെന്റ് വാടകയ്ക്കെടുത്ത് താമസിച്ചുവരുകയായിരുന്നു.

കർണാടകയിൽ 33 മന്ത്രിമാർക്കും പുത്തന്‍ ഇന്നോവ ഹൈക്രോസ്

ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനം. 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികളാണ് വാങ്ങുന്നത്. 33 മന്ത്രിമാർക്കും പുതിയ കാർ വാങ്ങും. ഇതിനായി 9.9 കോടി രൂപ വകയിരുത്തി. ടെൻഡറില്ലാതെ, കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) ആക്‌ട് പ്രകാരം നേരിട്ടാണ് കാറുകൾ വാങ്ങുന്നത്. അതേസമയം, മുഴുവൻ മന്ത്രിമാർക്കും പുതിയ കാർ വാങ്ങുന്നതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ടോപ്പ് ട്രിമ്മിന്റെ ഓൺറോഡ് വില ഏകദേശം 39 ലക്ഷം രൂപയോളം വരും.

എസ്‌യുവികൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രം​ഗത്തെത്തി.കാറുകൾ വാങ്ങുന്നതിൽ എന്താണ് കുഴപ്പമെന്ന് ശിവകുമാർ ചോദിച്ചു. മന്ത്രിമാർക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ അവരുടെ സുരക്ഷ പ്രധാനമാണ്. കർണാടകയിൽ മന്ത്രിമാർക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളും ഹെലികോപ്റ്ററുകളും ഇല്ല. ഞാൻ ഒരു സാധാരണ യാത്രാവിമാനത്തിലാണ് വന്നിറങ്ങിയതെന്നും ശിവകുമാർ പറഞ്ഞു. ഗൃഹ ലക്ഷ്മി പദ്ധതി ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മന്ത്രിമാർക്ക് കാർ വാങ്ങാൻ അനുമതി നൽകിയത്.

വികസന പ്രവർത്തനങ്ങൾക്ക പണമില്ലാതെ കാർ വാങ്ങുന്നതിനെയാണ് വിമർശിക്കുന്നതെന്ന് ബിജെപി പറഞ്ഞു.കോൺഗ്രസ് വാ​ഗ്ദാനങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പണമില്ല. കാറുകൾക്ക് എവിടെയാണ് പണമെന്നും ബിജെപി എംഎൽഎ സി നാരായണസ്വാമി പറഞ്ഞു. 2013ൽ മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാനായി കോൺഗ്രസ് സർക്കാർ 5 കോടി രൂപ അനുവദിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group